വര്‍ഗീസ് ഡാനി
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ആറാമത് വാര്‍ഷികാഘോഷവും പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാര്‍ച്ച് 24 ന് ഷിര്‍ഗ്രീന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ടു. പ്രസിഡണ്ട് ശ്രീ ജോസ് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനം മുന്‍ പ്രസിഡണ്ട് ടിബി തോമസ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി വര്‍ഗീസ് ഡാനിയേല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു ജേക്കബ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
മെറ്റിന്‍ പപ്പാടി സ്വാഗതവും ഉണ്ണികൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി മെറ്റിന്‍ പപ്പാടി , വൈസ് പ്രസിടണ്ട്‌ായി ഉണ്ണികൃഷ്ണന്‍, സെക്രട്ടറിയായി വിന്‍സന്റ് വര്‍ഗീസ്, ജോ. സെക്രട്ടറിയായി അഭിലാഷ് ആനന്ദ്, ട്രഷറര്‍ ആയി ഷിജു പുന്നൂസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ശ്രുതിലയ ക്രോയിഡന്‍ അവതരിപ്പിച്ച ഗാനമേളയും മിമിക്സ് പരേഡും കാണികളെ ഉത്സഹഭാരിതരാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല