ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര് 29-ാം തീയതി ഷെഫീല്‍ഡ് ലെയന്‍ ടോപ്പ് WMC ഹാളില്‍ പ്രസിഡന്റ് ശ്രീ ജോസ് ജേക്കബിന്റെ അധ്യക്ഷതയില്‍ റവ.ഫാദര്‍ പീറ്റര്‍ ഹേര്‍ലി ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച പുതുമയാര്‍ന്ന വിവിധതരം കലാപരിപാടികള്‍ കാണികള്‍ക്ക് ഹൃദ്യമായ അനുഭവമായി. ദേശിബീറ്റ്‌സ് പ്രസ്റ്റണ്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ആഘോഷങ്ങള്‍ക്ക് മികവേകി.
യുക്മ റീജിയണല്‍ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും തദവസരത്തില്‍ വിതരണം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ശ്രീ ബാബു ജേക്കബ് കൃതജ്ഞതയും പറഞ്ഞു. എല്ലാ അംഗങ്ങള്ക്കും എന്‍ ആര്‍ ഐ മലയാളി സ്പോണ്സര്‍ ചെയ്ത 2012ലെ കലണ്ടര്‍ വിതരണം ചെയ്തു.
പരിപാടികളുടെ കൂടുതല്‍ ഫോട്ടോകള്‍ കാണുന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല