സ്‌കിന്നി ജീന്‍സ് ഓസ്‌ട്രേലിയക്കാരിയായ യുവതിയെ നാല് ദിവസം ആശുപത്രികിടക്കയിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഇറുകിയ ജീന്‍സ് ധരിച്ച് പകല്‍ മുഴുവന്‍ ഇരുന്ന് പണിയെടുത്ത യുവതിയുടെ കാലുകള്‍ വൈകുന്നേരമായപ്പോള്‍ തളര്‍ന്നു പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലിന്റെ മസിലുകളിലേക്കുള്ള രക്തയോട്ടം ഇല്ലാതായതോടെ യുവതിയുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. 35 കാരിയായ യുവതിയുടെ കാലുകളിലെ ഞരമ്പുകള്‍ക്ക് പ്രശ്‌നങ്ങള്‍ സംഭവിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരുടെ കാലിന്റെ രണ്ട് പ്രധാന നാഡികള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നെന്നും അതാണ് കാലുകള്‍ തളരാനിടയാക്കിയതെന്നും റോയല്‍ അഡിലെയ്ഡ് ആശുപത്രിയിലെ നാഡീരോഗ വിദഗ്ദന്‍ ഡോ. തോമസ് കിമ്പര്‍ പറഞ്ഞു.
പാര്‍ക്കില്‍ യുവതി തളര്‍ന്നു വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഇവര്‍ കൂറേ നേരം പാര്‍ക്കില്‍ തന്നെ കിടന്നു പിന്നീടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ടൈറ്റ് ജീന്‍ ഇട്ടതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത് എല്ലാവര്‍ക്കും സംഭവിക്കാനുള്ള സാധ്യത വളരെ വിരളമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല