പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണ അവകാശം സ്‌കൈചാനലും ബിടിയും പങ്കുവെച്ചു. മൊത്തം 3.018 ബില്യണ്‍ പൗണ്ട് നല്‍കിയാണ് ഇരുവരും സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. 2013 -14ലും 2015 -16ലുമായി നടക്കുന്ന ഏഴ് പാക്കേജുകളില്‍ അഞ്ചും സ്‌കൈ ടിവി സംപ്രേക്ഷണം ചെയ്യും. ഒരു വര്‍ഷം മൊത്തം 116 കളികള്‍. ബിടിക്ക് 32 മാച്ചുകളാണ് ആ സീസണില്‍ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കുക. എന്നാല്‍ 38 ഫസ്റ്റ് ചോയിസ് പിക്കില്‍ 18ഉം ബിടിയുടെ പാക്കേജിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
സ്‌കൈയും ഇഎസ്പിഎന്നുമായി പങ്കിട്ട ഇടപാടില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.254 ബില്യണിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ സീസണിെ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇഞ്ച്വറി ടൈമില്‍ നേടിയ ത്രസിപ്പിക്കുന്ന വിജയമാണ് സംപ്രേക്ഷണ അവകാശം നേടാന്‍ ചാനലുകളെ പ്രേരിപ്പിച്ചതെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് സ്‌കുഡാമോര്‍ പറഞ്ഞു. ഒരു മികച്ച സീസണിന് ശേഷം സംപ്രേക്ഷണ അവകാശം വില്‍ക്കാന്‍ സാധിച്ചത് മികച്ച തുടക്കമായി സ്‌കുഡാമോര്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ ശരിയായ സമയത്ത് തന്നെയാണ് വിപണിയിലിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല