പ്രവാസികള്‍ക്ക് നാട്ടിലേക്ക് വിളിക്കാനും വീട്ടുകാരെ കാണാനുമുള്ള പ്രധാന മാധ്യമം സ്‌കൈപ്പാണ്. ഇത് പണം കൊടുത്തും അല്ലാതെയുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. ഈ അനന്തമായ മാര്‍ക്കറ്റ് സാധ്യത കണ്ടാണ് ഫെയ്‌സ്ബുക്കും ഈ രംഗത്തേക്ക് എത്തിയിരിക്കുന്നത്. സ്‌കൈപ്പ് പോലെ തന്നെ ഇനി മുതല്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിലും വീഡിയോ കോളിംഗ് സാധ്യമാകും.
ഇന്ത്യയിലെ മൊബൈല്‍ ആപ്പുകളില്‍ മെസഞ്ചര്‍ വീഡിയോ കോളിംഗ് ലഭ്യമായിട്ടില്ലെങ്കില്‍ മെസഞ്ചറിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനില്‍ ഇത് ലഭ്യമാണ്. ഉടന്‍ തന്നെ മൊബൈല്‍ ആപ്പിലും വീഡിയോ കോളിംഗ് ലഭ്യമാക്കുമെന്നാണ് ഫെയ്‌സ്ബുക്ക് നല്‍കുന്ന സൂചനകള്‍.
ഇത് മാത്രമല്ല ഫെയ്‌സ്ബുക്ക് മെസഞ്ചറിനെ ഒരു ഐഎം എന്നതില്‍നിന്ന് പരിഷ്‌ക്കരിച്ച് ഒരു പ്ലാറ്റ്‌ഫോമാക്കാനുള്ള നീക്കം ഫെയ്‌സ്ബുക്ക് നടത്തുന്നുണ്ട്. ഇതിനായി ഡെവലപ്പര്‍മാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍നിന്ന് വാട്ട്‌സ്ആപ്പിലേക്ക് മെസേജ് അയക്കുകു, മെസഞ്ചര്‍ ഗെയിംസ് തുടങ്ങി നിരവധി പരിഷ്‌ക്കാരങ്ങളാണ് ഫെയ്‌സ്ബുക്ക് വരുത്താന്‍ ഉദ്ദേശിക്കുന്നത്.
മെയ് മാസം ഫെയ്‌സ്ബുക്കിനെ സംബന്ധിച്ച് വലിയ മാസമായിരുന്നു. ഈ മാസത്തിലാണ് അവര്‍ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്കിന് ട്രാഫിക്ക് കൂട്ടുകയും വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ഫീച്ചറാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല