ഒരു ദിവസത്തില്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജാണ് 10,000 പേര്‍ക്കിടയില്‍ സര്‍വെ സംഘടിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് മുന്‍പുണ്ടായിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് യുവതി യുവാക്കള്‍ക്ക് മികച്ച വിശ്രമം ലഭിച്ചു എന്ന് തോന്നണമെങ്കില്‍ ആറ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ്. പക്ഷെ ഈ പഠനത്തില്‍ പറയുന്നു എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് സ്‌ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്. രണ്ട് പഠന ഫലങ്ങളും അവ്യക്തത ഉളവാക്കുന്നതിനാല്‍ ഇതില്‍ ഏത് വിശ്വസിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സാധാരണക്കാരായ ആളുകള്‍.
42 മുതല്‍ 81 വയസ്സ് പ്രായമുള്ളവര്‍ക്കിടയിലാണ് ഗവേഷണ സംഘം പഠനം നടത്തിയത്. പത്ത് വര്‍ഷത്തെ ഇവരുടെ ഉറക്കം നിരീക്ഷിച്ചപ്പോള്‍ പഠനസംഘത്തിന് കാണാന്‍ സാധിച്ചത് ഇവരില്‍ 346 പേര്‍ക്ക് സ്‌ട്രോക്കുണ്ടായെന്നാണ്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകളായിരുന്നു ഇവര്‍.
പഠനത്തില്‍ പങ്കെടുപ്പിച്ച ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന ആളുകളുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവര്‍ പ്രായമായവരും ഉത്സാഹക്കുറവുള്ളവരുമാണ്.
സ്‌ട്രെസും സ്‌ട്രോക്ക് റിസ്‌ക്കും തമ്മിലുള്ള ബന്ധമെന്താണെന്ന് ഇനിയും പഠനം നടത്തിയാലെ കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്ന് പഠനത്തിന് നേതത്വം നല്‍കിയ പ്രൊഫസര്‍ കെ റ്റി ക്വൊ പറഞ്ഞു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് മേധാവിയാണ് ഇദ്ദേഹം.
പഠനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ന്യൂറോളജി എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല