നമ്മള്‍ ഉറങ്ങുന്ന നില നാം ശ്രദ്ധിക്കാറില്ല. പങ്കാളിയുടെ കൂടെയുള്ള ഉറക്കത്തിലെ പൊസിഷന്‍ പലതും വെളിച്ചത്തു കൊണ്ട് വരും. നമ്മുടെ ഇഷ്ടം,സ്നേഹക്കൂടുതല്‍,കുറവുകള്‍ എന്ന് വേണ്ട മാനസികാവസ്ഥ മുഴുവനായും ഉറക്കത്തില്‍ നാം പ്രകടിപ്പിക്കും. പലരീതിയിലാണ് പലരും ഉറങ്ങുന്നത് ചിലപ്പോള്‍ കെട്ടിപ്പിടിച്ചു,ചിലപ്പോള്‍ പുറം തിരിഞ്ഞു എന്നിങ്ങനെ. ഈ
രീതികളെല്ലാം അബോധപൂര്‍വമാണെങ്കില്‍ കൂടി നമ്മുടെ ബന്ധത്തിലെ വികാരങ്ങളെയാണ് പ്രകടിപ്പിക്കുന്നത്. അത് ഒരു പക്ഷെ സ്നേഹമാകാം വെറുപ്പാകാം. ചില സ്ലീപിംഗ് പോസിഷനെപറ്റി നമുക്കൊന്ന് ശ്രദ്ധിക്കാം.
സ്പൂണ്‍സ്
ഈ പൊസിഷന്‍ ആണ് ദമ്പതികളില്‍ ഏറെ കാണാന്‍ സാധിക്കുക. രണ്ടു പേരും ഒരേ വശത്തേക്ക് ചരിഞ്ഞു കിടന്നു ഒരാള്‍ മറ്റൊരാളില്‍ കേട്ട് പിണഞ്ഞു കിടക്കുന്ന ഈ രീതി ദമ്പതികള്‍ തമ്മിലുള്ള പ്രേമത്തെ കുറിക്കുന്നു. ഇത് പിറകില്‍ നിന്നുള്ള ആലിംഗനമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പിറകില്‍ നിന്നും പങ്കാളി കെട്ടിപ്പിടിക്കുന്നതിനു തുല്യമായ പോസിഷനാണ് ഇത്. സ്നേഹത്തിന്റെയും ബന്ധത്തിന്റെയും ആഴമാണ് ഇത് കാട്ടിത്തരുന്നത്.
കൈകള്‍ക്കുള്ളില്‍
പരസ്പര വിശ്വാസത്തെകുറിക്കുന്ന ഈ പൊസിഷന്‍ ലൈംഗികബന്ധത്തിന് ശേഷം ദമ്പതികള്‍ സ്വീകരിക്കുന്ന ഉറക്കനിലയാണ്. സംരക്ഷണത്തിന്റേതായ ഒരു നിലപാട് ഇതില്‍ നമുക്ക് കാണാന്‍ സാധിക്കും.
മുഖാമുഖം
ഒരു ബന്ധത്തിന്റെ ആരംഭകാലഘട്ടത്തില്‍ ദമ്പതികള്‍ സ്വീകരിക്കുന്ന നിലയാണിത്. പ്രേമം ഇപ്പോഴും കൊണ്ട് നടക്കുന്ന ദമ്പതികളും ഈ പൊസിഷന്‍ സ്വീകരിക്കാറുണ്ട്. പക്ഷെ ഇത് അസാധാരണമായ ഒരു പൊസിഷന്‍ തന്നെയാണ്. ഉറങ്ങുന്നതിനു ഈ പൊസിഷന്‍ അത്ര സുഖപ്രദമാകില്ല.
പുറംതിരിഞ്ഞു
ഇത് വെറുപ്പ് ആണ് കാണിക്കുന്നത് എന്ന് കരുതിയാല്‍ അത് ശരിയല്ല. എന്നാല്‍ അടുപ്പം കുറവാണ് എന്ന് പറയാം. ജീവിതത്തില്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവരും ഇങ്ങനെ ഉറങ്ങാറുണ്ട്. രണ്ടു പേര്‍ക്കും സ്വന്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ഈ പൊസിഷന്‍ സംഭവിക്കാം.
വെവ്വേറെ
രണ്ടു പേരും വേറെ വേറെ കിടക്കകളില്‍ കിടക്കുന്ന അവസ്ഥയാണിത്. ഒരേ കട്ടിലില്‍ തന്നെ വേറെ വേറെ കിടക്കകള്, ഒരേ കിടക്കയില്‍ രണ്ടറ്റങ്ങളില്‍, രണ്ടു കട്ടിലുകളില്‍ എന്നിങ്ങനെ ഇതിനു മൂന്ന് രൂപങ്ങള്‍ കാണാം. വേറെ വേറെ മുറികളില്‍ ഉറങ്ങുന്നത് ബന്ധം അവസാനിച്ച രൂപമാണ്. ഒരേ കട്ടിലില്‍ രണ്ടു കിടക്ക എന്നത് ഒരാള്‍ മറ്റൊരാള്‍ക്ക് ശല്യം എന്നും. ഇത് മാത്രമല്ല ഉറക്കത്തില്‍ പങ്കാളി ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ പോലും ചിലപ്പോള്‍ ഇത് പോലുള്ള പോസിഷനുകളിലേക്ക് ദമ്പതികളെ മാറ്റം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല