രാത്രി മുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം ഒരു കപ്പ് ചൂടുകാപ്പിയും കുടിച്ച് ദിവസം തുടങ്ങുന്ന വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ പൊണ്ണത്തടി എ്പ്പം പിടികൂടിയെന്ന് ചോദിച്ചാല്‍ മതി. ഉറക്കകുറവ് പൊണ്ണത്തടിക്ക് കാരണമാകുമെന്നാണ് ബ്രിട്ടനിലെ വിദഗ്ദ്ധരുടെ കണ്ടുപിടുത്തം. ഒരു ദിവസത്തെ ഉറക്കമില്ലായ്മ പോലും തടികൂടാന്‍ കാരണമാകുമത്രേ. ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ക്ഷീണത്തെ മറികടത്താന്‍ ആളുകള്‍ കാലറി കൂടുതലുളള മധുരവും കൊഴുപ്പും കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഇതിന് കാരണം.
ഉറക്കം കുറയുന്നത് കാരണം തലച്ചോറിലെ ചില നാഡികളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കപ്പെടുകയും അതു വഴി ഗ്ലൂക്കോസിന്റെ സന്തുലനാവസ്ഥയില്‍ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. നമ്മള്‍ കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഇന്‍സുലീന്റെ ഉത്പാദനത്തില്‍ മാറ്റമുണ്ടാക്കുക വഴിയാണ് ശരീരഭാരം കൂടുന്നത്. മധുരം കൂടുതലടങ്ങിയ ഭക്ഷണംകഴിക്കുന്നവരിലാണ് തടി കൂടാന്‍ ഏറെ സാധ്യത. ആനാരോഗ്യകരമായ സ്‌നാക്ക്‌സുകള്‍ കഴിക്കുന്നവരില്‍ മുന്‍പന്തിയിലാണ് ബ്രിട്ടീഷുകാരുടെ സ്ഥാനം.
ന്യൂട്രീഷന്‍ കമ്പനിയായ ഹെര്‍ബാലൈഫാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ബ്രേക്കഫാസ്റ്റാണന്നും ഇവരുടെ പഠനത്തില്‍ പറയുന്നു. രാത്രി ഉറങ്ങുമ്പോള്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. അതിനാല്‍ രാവിലെ ഉണരുമ്പോള്‍ പോഷകപ്രദാനമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും. എന്നാല്‍ മധുരമുളള ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും അത് വിശപ്പിനെ കുറക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ലഭി്ക്കുന്ന എനര്‍ജി ഒരു മണിക്കൂറില്‍ കൂടുതല്‍ നിലനിര്‍ത്താന്‍ കഴിയില്ല. പ്രോട്ടീന്‍ ധാരാളമായി ലഭിക്കുന്ന ഭക്ഷണങ്ങളാണ് ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നത്. ഇനി ഭക്ഷണം ഉണ്ടാക്കാന്‍ പറ്റാത്ത അത്ര തിരക്കുളള വ്യക്തിയാണങ്കില്‍ ദിവസവും രാവിലെ പ്രോട്ടീന്‍ അടങ്ങിയ എന്തെങ്കിലും ഡ്രിങ്ക് കുടിക്കുന്നത് ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുമെന്ന് ബ്രട്ടീഷ് അസോസിയേഷന്‍ ഫോര്‍ അപ്ലെഡ് ന്യൂട്രീഷന്‍ ആന്‍ഡ് ന്യൂട്രീഷണല്‍ തെറാപ്പിയുടെ ചെയര്‍മാന്‍ മീഗല്‍ തോര്‍ബിയോ മാതേസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല