സീറോ സൈസ് പല യുവതികളേയും കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതിനായി എന്തൊക്കെ കോലഹലങ്ങളാണ്. ഭക്ഷണം കഴിക്കാതിരിക്കുക, ഇഷ്ടഭക്ഷണം കണ്ടാല്‍ മുഖം തിരിച്ച് പോവുക അങ്ങനെ… എന്നാല്‍ മെലിഞ്ഞ് സുന്ദരിയാകാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ കബോഡില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട അഞ്ച് ഭക്ഷണസാധനങ്ങള്‍ എന്തൊക്കെയാണന്ന് അറിയാമോ?
1. ബാല്‍സാമിക് വിനഗര്‍
എന്തിന് – രണ്ട് ടേബിള്‍ സ്പൂണ്‍ സാലഡ് ഡ്രസ്സിങ്ങില് ഏകദേശം 150 കലോറി അടങ്ങിയിട്ടുണ്ടാകും. എന്നാല്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബാല്‍സാമിക് വിനഗറില്‍ ഏകദേശം 10 കലോറി മാത്രമേ ഉണ്ടാകും. സാലഡിന് നല്ല രുചിയും കിട്ടും.
എങ്ങനെ – ബാല്‍സാമിക് വിനഗറിലേക്ക് അല്‍പ്പം ബ്രൗണ്‍ കളര്‍ ഷുഗറും ഒരു നുളള് ഉപ്പും ചേര്‍ത്ത ശേഷം അതിലേക്ക് അല്‍പ്പം തക്കാളി കൂടി അരിഞ്ഞിട്ടാല്‍ രുചികരമായ സോസ് ആയി. ഇത് പാസ്തക്കൊപ്പമൊ വീട്ടിലുണ്ടാക്കുന്ന പിസ്സക്കൊപ്പമൊ ചിക്കന്‍, മത്സ്യം എന്നിവക്കൊപ്പമോ കഴിക്കാം.
2. പൈ ലെന്റില്‍സ്
എന്തിന് – ലെന്റില്‍സ് കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഇത് ആറ് പ്രധാനപ്പെട്ട മിനറലുകളുടെ കലവറ കൂടിയാണ്. വിശപ്പിനെ നിയന്ത്രിക്കുന്ന പ്രോട്ടീനും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പാകം ചെയ്ത ലെന്റില്‍സില്‍ 230 കലോറി മാത്രമേ അടങ്ങിയിട്ടുളളു
എങ്ങനെ – ലെന്റില്‍സ് പല രുചികളില്‍ വാങ്ങാന്‍ ലഭിക്കും. നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാവുന്നതാണ്. ഉരുള കിഴങ്ങ് പൊടിച്ചതിനൊപ്പമോ സൂപ്പ്, സ്റ്റൂ, സെറാള്‍സ് എന്നിവക്കൊപ്പമോ ചേര്‍ത്ത് ഇത് കഴിക്കാവുന്നാണ്.
3. റാപ്പ്‌സീഡ് ഓയില്‍
എന്തിന് – മറ്റ് ഏത് എണ്ണയേയും അപേക്ഷിച്ച് പൂരിത കൊഴുപ്പ് കുറഞ്ഞ എണ്ണയാണ് റാപ്പ്‌സീഡ് ഓയില്‍. ഒലിവോയിലിനേക്കാള്‍ പത്ത് ശതമാനം അധികം ഓമേഗ3 ഫാറ്റി ആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മറ്റും ആവശ്യമായ വിറ്റാമിന്‍ ഇയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
എങ്ങനെ – ചിക്ക് പീസിനൊപ്പമോ താഹിനി പാസ്തക്കൊപ്പമോ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതും മികച്ചതുമാണ്. സാലഡിലോ പാസ്തയിലോ റിസ്‌റ്റോസിനൊപ്പമോ ഇത് ചേര്‍ക്കാവുന്നതാണ്. നാരങ്ങാനീര്, വെളുത്തുളളി, ബാല്‍സാമിക് വിനഗര്‍ എന്നിവക്കൊപ്പം ചേര്‍ത്താല്‍ സാലഡും ഉണ്ടാക്കാവുന്നതാണ്.
4. ഓട്ട്ബ്രാന്‍
എന്തിന് – ഓട്‌സ് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണോ അതിന്റെ ഇരട്ടി മികച്ചതാണ് ഓട്ട്ബ്രാന്‍. കലോറി കുറവാണന്ന് മാത്രമല്ല പ്രോട്ടീന്‍ കൂടുതലാണന്നതും ഒപ്പം കൊളസ്‌ട്രോള്‍ കുറക്കുന്ന ഫൈബറുകള്‍ ധാരാളം അടങ്ങിയതാണന്നതും ഇതിനെ മികച്ചതാക്കുന്നു. ഒരു ദിവസം 40 ഗ്രാം ഓട്ട്ബ്രാന്‍ കഴിക്കുന്നത് ഒരു ദിവസം ശരീരത്തിന് ആവശ്യമായ ബീറ്റാഗ്ലൂക്കന്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കുന്നു.
എങ്ങനെ- ഓട്ട്ബ്രാന്‍ ക്രീം പോലെ ഇരിക്കുന്നതിനാല്‍ സൂപ്പിനും സ്റ്റൂവിനും മറ്റും കൊഴുപ്പ് നല്‍കാന്‍ സഹായിക്കും. ബ്രഡ്, മഫിന്‍, ബിസ്‌കറ്റ്, പാന്‍കേക്ക് എന്നിവയുടെ മുകളില്‍ ക്രീം പോലെ പുരട്ടി കഴിക്കാവുന്നതാണ്.
5. ചെറിയ സാല്‍മോണ്‍
എന്തിന് – മത്സ്യം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പക്ഷാഘാതം കുറക്കുന്നതിനും ഒപ്പം രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും രൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുളള രോഗങ്ങള്‍ തടയുന്നതിനും ഇത് സഹായിക്കും. ചെറിയ സാല്‍മോണ്‍ മത്സ്യങ്ങള്‍ കാല്‍സ്യത്തിന്റെ ഒരു കലവറയാണന്നത് എല്ലു സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
എങ്ങനെ- ഇത് ഫിഷ്‌കറിയായോ ഫിഷ് പൈയായോ കഴിക്കാവുന്നതാണ്. പാസ്തക്കൊപ്പം ചേര്‍ത്തും കഴിക്കാം. സാല്‍മോണ്‍ അല്പം വിനഗറും നാരങ്ങാ നീരും ഹോഴ്‌സ്‌റാഡിഷ് സോസും ചേര്‍ത്തശേഷം നിറയെ കുരുമുളക് പൊടി തൂകി എടുത്താല്‍ സാന്‍വിച്ച് ഫില്ലിങ്ങായി ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല