സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ പ്രൗഡ ഗംഭീരമായ പരിപാടികളോടെ നടന്നു. സെന്റ് ജെയിംസ് പാരിഷ് ഹാളില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ലിഫ്മി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സിജു ജോസഫ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അസോസിയേഷനിലെ മുതിര്‍ന്ന അംഗം കുട്ടികള്‍ക്ക് എല്ലാവര്‍ക്കും വിഷുക്കണി നല്‍കിയതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ പരിപാടികളുമായി വേദിയില്‍ എത്തിയതോടെ കലാപരിപാടികള്‍ നിറവിരുന്നായും മാറുക ആയിരുന്നു.
കലാപരിപാടികളെ തുടര്‍ന്ന് വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. ആഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ സെക്രട്ടറി ബിജു കരോടന്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല