സ്റ്റോക്ക് ഓണ്‍ ട്രന്റിലെ സ്റ്റാഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ ഡാന്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ഈ കൊല്ലം ബര്‍മിംഗ്ഹാമില്‍ വെച്ച് നടത്തിയ ഗ്രേഡ് വണ്‍ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ട് തങ്ങളുടെ വിജയത്തിന്റെ പൊന്കൊടി പാറി പറത്തിയിരിക്കുന്നു.
ചിത്രലേഖ ഡാന്‍സ് അക്കാദമി നടത്തിയ ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഡാന്‍സിംഗ് ടീച്ചേഴ്സ് പരീക്ഷയില്‍ എസ്.എം.എ ഡാന്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളായ ജെനീറ്റ തോമസ്, രേഷ്മ എബ്രഹാം, അലീന വിജി, അര്‍ജിന്‍ ജോയ്, നേഹ സിബി ജുവല്‍ ജോമോന്‍ , ജെസ്ലിന്‍ തോമസ്, ശ്രജിട്ട് ജോഷി, ജോആന്‍ തോമസ് എന്നിവര്‍ പങ്കെടുക്കുകയും ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസുകലുമായി ഏവരും വിജയം കരസ്ഥമാക്കി കൊണ്ട് തങ്ങളുടെ ഡാന്‍സ് സ്കൂളിന്റെയും അസോസിയേഷന്റെയും യശസ് ഉയര്‍ത്തിയിരിക്കുന്നു.
ഇവരുടെ വിജയത്തിന് പിന്നില്‍ വിദ്യാര്‍ഥികളുടെ അക്ഷീണ പരിശ്രമവും ഡാന്‍സ് ടീച്ചറിന്റെ കാറിനാധ്വാനവും മാതപിതാക്കളുടെ പ്രോത്സാഹനവുമാണ്. ഇന്ത്യന്‍ കലകളില്‍ മുന്‍ പന്തിയില്‍ തന്നെ നിലയുറപ്പിച്ച സൌത്ത് ഇന്ത്യന്‍ ഡാന്‍സില്‍ ഒന്നായ ഭരതനാട്യം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ സ്റ്റോക്ക് ഓണ്‍ ട്രന്റിലെ അസോസിയെഷനായ സ്റ്റാഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ തീരുമാനിച്ചു കൊണ്ട് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ഡാന്‍സ് സ്കൂളിനു രൂപം നല്‍കിയത്.
നിരവധി കുട്ടികള്‍ പരിശീലനം നേടുന്ന ഈ ഡാന്‍സ് സ്കൂള്‍ പ്രിയ സുന്ദറിന്റെ ശിക്ഷണത്തിലാണ് വളര്‍ന്നു കൊണ്ടിരിക്കുന്നത്. 25 വര്‍ഷത്തിലധികമായി സൌത്ത് ഇന്ത്യന്‍ ഡാന്‍സില്‍ മികവ തെളിയിച്ച പ്രിയ സുന്ദര്‍ തന്റെ നാട്യ നടന പാടവം വളരെ അച്ചടക്കവും കൃത്യനിഷ്ടയുമുള്ള ക്ലാസുകളിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നു.
കഴിഞ്ഞ കൊല്ലാതെ യുക്മ നാഷണല്‍ മത്സരങ്ങളില്‍ എസ്.എം എ ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ ക്ലാസിക്കല്‍ ഡാന്‍സില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് സമ്മാനങ്ങള്‍ തൂത്ത് വാരിയെങ്കിലും ഡാന്‍സ് സ്കൂളിന്റെ യശസ് അതികമാരാലും ശ്രദ്ധിക്കപ്പെട്ടില്ല.
തങ്ങളുടെ അക്ഷീണ പ്രയത്നത്തിലൂടെ വിജയം നേടിയ ഈ വിദ്യാര്തികളെയും അവര്‍ക്ക് ശിക്ഷണം നല്‍കിയ പ്രിയ സുന്ദരിനെയും ഈ സെപ്റ്റംബറില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മേയര്‍ ടെറി ഫോളോസും സിറ്റി കൌന്സിലരും ചേര്‍ന്ന് പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.
വളര്‍ന്നു വരുന്ന ഈ തലമുറ തങ്ങളുടെ കഴിവുകളും ഇന്ത്യന്‍ കലകളുടെ പ്രാധാന്യവും ലോകത്തിനു മുന്‍പില്‍ തെളിയിക്കട്ടെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല