മാമന്ഫിലിപ്പ്
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റഫോര്ഷയര് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ ഒമ്പത് ഞായറാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സെന്റ് തെരേസാസ് പ്രൈമറി സ്കൂള്‍ Treatvale ല്‍ വെച്ച് നടത്തപ്പെടുന്നു. മലയാളികളുടെ ഒരുമയുടെയും സാഹോദര്യത്തിന്റെയും സാംസ്കാരിക തനിമയുടെയും ഓര്‍മ്മകള്‍ ഉണര്ത്തിക്കൊണ്ടുള്ള ആഘോഷങ്ങള്‍ ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ 9മണിക്ക് അത്തപ്പൂക്കളം ഇടുന്നതോടെ പരിപാടികള്‍ക്ക് ആരംഭമാകും. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ പ്രധാന കവാടത്തില്‍ സ്വീകരിക്കും. 10.30ഓടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മേയര്‍ റ്റെറി ക്രോവ് നിവവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് യോഗത്തില്‍ യുക്മ പ്രസിഡന്റും അസോസിയേഷന് അംഗവുമായ പിജി കെപിയെ ആദരിക്കും. തുടര്‍ന്ന് തിരുവാതിര, ഗാനമേള, ഓണപ്പാട്ട് എന്നിവ ഉണ്ടായിരിക്കും.
എസ്എംഎ ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടും. എസ്എംഎ ഡാന്‍സ് സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തയ്യാറാക്കുന്ന പ്രത്യേക ഓണസദ്യയാണ് ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണം. എസ്എംഎ സ്പോര്‍ട്സ് ഡേയില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനം നല്‍കും. പരിപാടിയുടെ വിജയത്തിലേക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ എല്ലാ മലയാളി കുടുംബാങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റെയ്നോ തോമസ്, സെക്രട്ടറി വിന്‍സെന്റ് കുര്യാക്കോസ്, ട്രഷറര്‍ തോമസ് കച്ചപ്പിള്ളി എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
റോയ് ഫ്രാന്‍സിസ്- 07717754609
ഷാജി തോമസ്- 07711225113
എന്നീ നമ്പറില്‍ ബന്ധപ്പെടുക.
സ്ഥലം- ST THERESAS PRIMARY SCHOOL
TREAT VALE
STOKE ON TRENT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല