SMA -യുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 11 ഞായറാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ് തെരേസാസ് സ്‌ക്കൂളില്‍ വച്ച് നടന്ന ഓണാഘോഷം സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സിറ്റി കൗണ്‍സില്‍ ലോര്‍ഡ് മേയര്‍ ടെറ്റി ഫോള്ളോസ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളീ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡെയ്സി ഷാജില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസ് സ്വാഗതവും ട്രഷറര്‍ വിന്‍സന്റ് കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും ആര്‍പ്പുവിളിയുടെയും അകമ്പടിയോടെ മാവേലി സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ലേക്ക് എഴുന്നള്ളിയത് അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ആവേശഭരിതരാക്കി.
ഷെറിന്‍ ക്രിസ്റ്റിയുടെയും മീതുവിന്റെയും നേതൃത്വത്തിലുള്ള തിരുവാതിര വേദിയില്‍ അരങ്ങേറി. എസ്.എം.എ. സ്‌ക്കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സിലെ കുട്ടികളവതരിപ്പിച്ച ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് എന്നിവ കാണികളുടെ മനം കവര്‍ന്നു. ഭരതനാട്യത്തില്‍ ഗ്രേഡ് 1 ല്‍ ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചേഴ്‌സ് ഡാന്‍സ് സംഘടിപ്പിച്ച പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വേദിയില്‍ ആദരിച്ചു. എസ്.എം.എ. ഡാന്‍സ് സ്‌ക്കൂള്‍ ടീച്ചര്‍ പ്രിയ സുന്ദറിനെ ലോര്‍ഡ് മേയര്‍ പാരിതോഷികം നല്‍കി ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടി രാവിലത്തെ സെക്ഷന്‍ സമാപിച്ചു.
ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിച്ച സാംസ്‌ക്കാരിക സമ്മേളനം യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് വിജി കെ.പി. ഉദ്ഘാടനം ചെയ്തു. നോട്ടിംഗ്ഹാം ബോയ്‌സിന്റെ നേതൃത്വത്തിലുള്ള ഗാനമേളയില്‍ സിനിമാ പിന്നണി ഗായിക ഹണി കാണികളുടെ കയ്യടി നേടി. എസ്.എം.എ. ഡാന്‍സ് സ്‌ക്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകള്‍ കാണികളില്‍ മത്സര പ്രതീതിയുളവാക്കി. ആണ്‍കുട്ടികളവതരിപ്പിച്ച വള്ളംകളി, മീതുവും ശ്രീദേവിയും ചേര്‍ന്നവതരിപ്പിച്ച ഡോള്‍ ഡാന്‍സ്, സ്‌കിറ്റ് എന്നിവയും ശ്രദ്ധേയമായി. എസ്.എം.എ. സ്‌പോര്‍ട്‌സ് ഡേയില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
പരിപാടികള്‍ക്ക് എസ്.എം.എ. ജോയിന്റ് സെക്രട്ടറി അജി മംഗലത്ത് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ റെയ്‌നു തോമസ്, ബിജു ടി. ജോസഫ്, വിജി കെ.പി. എന്നിവര്‍ നേതൃത്വം നല്‍കി. എസ്.എം.എ. ഓണാഘോഷം ഒരു വന്‍ വിജയമാക്കിയ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് എല്ലാ മലയാളികള്‍ക്കും അജി മംഗലത്ത് നന്ദി രേഖപ്പെടുത്തി. ഏഴുമണിക്ക് ദേശഭക്തിഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല