ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി ആക്ഷേപ ഹാസ്യ നൃത്ത ശില്പ്പത്തിലുടെ ആസ്വാദകരില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് എസ്എംഎയുടെ കലാകാരന്‍മാര്‍. യുക്കെ മലയാളികള്‍ക്ക് എന്നും കലയുടെ വേറിട്ട അനുഭവം സമ്മാനിക്കുന്ന കലാകാരന്‍ കനേഷ്യസ് അത്തിപൊഴിയുടെ രചനയിലും സംവിധാനത്തിലും അണിഞ്ഞു ഒരുങ്ങുകയാണ് ഈ മുഴുനീള കോമഡി.
ഒപ്പം സംഗീത സംവിധാനത്തിലും എഡിട്ടിങ്ങിലും മികവു പുലര്‍ത്തുന്ന കലാകാരന്‍ അഭിലാഷ് എബ്രഹാമും ഒത്തു ചേരുമ്പോള്‍ മറ്റൊരു മികച്ച കലാ സൃഷ്ടി കൂടി സൌതെന്റില്‍ പിറന്നു വീഴും. ഇന്നു വരെ യുകെ മലയാളികള്‍ കാണാത്ത ഒരു നൃത്ത സംഗീത വിരുന്നായിരിക്കും ആധുനീക ശാകുന്തളം. ഒരു മണിക്കൂര്‍ പൂര്‍ണമായും കാണികളെ ചിരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ കലാകാരന്‍മാര്‍. എസ് എം എ യുടെ പുരുഷ കേസരികള്‍ സ്ത്രീ വേഷത്തില്‍ ആടിതകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഈ കോമഡി ഷോയിലുടെ.
ശകുന്തളയായി വേഷമിടുന്നത് കനേഷ്യസ് അത്തിപൊഴിയാണ്. ധുഷ്യന്തനായി അഭിലാഷ് എബ്രഹാമും, കണ്ണാ മഹര്‍ഷിയായി സൈമണ്‍ കൈപ്പുഴയും വേഷമിടുന്നു. ഒപ്പംജിജി നാട്ടശ്ശേരിയും, ജെറിന്‍ ജോയി, ഷാജി വര്‍ഗീസ്, ബേബി ജേകബ്, ജിബിന്‍ ജോണ്‍ തുടങ്ങിയ കലാകാരന്മാരും വേദിയിലെത്തുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി നാടകങ്ങളാണ് സൌതെന്റ്റില്‍ പിറന്നു വീണത്. ഇതോടൊപ്പം യുകെയിലെ അനുഗ്രഹീത ഗായിക ജിസ്സയും ഗായകന്‍ ദീപക്കും നയിക്കുന്ന ഗാനമേളയും ഈ കലാ വിരുന്നിനു ശോഭയേകും, ഒപ്പം സൌതെന്റിലെ കൊച്ചു കലാകാരന്മ്മാര്‍ അവതരിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും മറ്റ് കലാ പ്രകടനങ്ങളും എസ്.എം.എയുടെ ഇത്തവണത്തെ ഈസ്സ്റ്റെര്‍ -വിഷു ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.
ഏപ്രില്‍ 22 നു വൈകുനേരം നാലു മണിക്ക് ഈസ്റ്റ് വുഡ് കാമ്മ്യുനിട്ടി ഹാളില്‍ നടക്കുന്ന ഈസ്സ്റ്റെര്‍ -വിഷു ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സൌതെന്റ്റിലെ എല്ലാ മലയാളികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി എസ്.എം.എ ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല