സ്റ്റാഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍റെ (എസ്എംഎ) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഏഴാം തീയതി നടക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് എന്‍സിഎച്ച്എസ് ദ സയന്‍സ് കോളേജ് ന്യൂകാസിലില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്. യുകെയില്‍ ഉടനീളം പ്രശസ്തരായ ലിറ്റില്‍ ഏഞ്ചല്‍സ് യുകെയുടെ സംഗീത ഷോ എസ്എംഎയുടെ ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷമായിരിക്കും. എസ്എംഎ സ്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടും. ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍, ക്രിസ്തുമസ് സന്ദേശം എന്നിവയുടെ അവസാനം വിഭവസമൃദ്ധമായ ഡിന്നറോടെ സമാപിക്കുന്ന ആഘോഷപരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിവരങ്ങള്‍ക്ക്
VINU 07859372572
MOJI 07737445594
Venue ADDRESS
NCHS THE SCIENCE COLLAGE
OSTEND PLACE
NEWCASTLE UNDER LYME
ST5 2QY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല