1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2012

ജിജി നട്ടാശ്ശേരി

സൌത്തെന്റ് ഓണ്‍ സീ: സൌത്തെന്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി പതിനാലാം തീയതി ഈസ്റ്റ്വുഡ്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. വൈകീട്ട് നാല് മണിയോടു കൂടി ആരംഭിക്കുന്ന കലാപരിപാടികള്‍ രാത്രി 9 മണിയോട് കൂടി വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ സമാപിക്കും.

സൌത്തെന്റ് മലയാളി അസോസിയേഷന്‍ എന്നും യുകെ മലയാളികള്‍ക്ക്‌ കലയുടെ ഒരു വേറിട്ട അനുഭവമാണ് കാഴ്ച വെക്കാറുള്ളത്. ഇന്ന് ലോകത്ത് മലയാളി എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം മുല്ലപ്പെരിയാര്‍ ആണെന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകില്ല. മുല്ലപ്പെരിയാര്‍ വിഷയം മലയാളിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. ദിനംപ്രതി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ കുറച്ചൊന്നുമല്ല മലയാളികളെ ആശങ്ക പെടുത്തുന്നത്.

തണ്‌ത്തുപോയ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ആളിക്കത്തിക്കാന്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ തന്റെ തൂലിക പടവാളാക്കുകയാണ് മുല്ലപ്പെരിയാറിന്റെ തീരത്ത്‌ എന്ന നാടകത്തിലൂടെ. മുല്ലപ്പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ഇടുക്കി നിവാസികളുടെ ഹൃദയവികാരങ്ങളില്‍ ചാലിച്ചെഴുതിയ ഈ ലഘുനാടകം മലയാളികളുടെ മനസ്സില്‍ ഒരു നീറ്റലായി മാറും എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം ഇത് നമ്മുടെ കഥയാണ്‌ ചോരയും നീരും വിയര്‍പ്പാക്കി നമ്മുടെ പൂര്‍വികന്മാര്‍ വളര്‍ത്തിയെടുത്ത മണ്ണ് ഒലിച്ചു പോകുമെന്ന് അറിയുമ്പോള്‍ ആരാണ് സഹിക്കുക.

ജനവരി പതിനാലാം തീയ്യതി സൌത്തെന്റില്‍ ഈ നാടകം അരങ്ങേറുമ്പോള്‍ അത് യുകെ മലയാളികള്‍ക്ക്‌ വേറിട്ട അനുഭവമായി മാറും. അത്തിപ്പൊഴിയുടെ രചനാവൈഭവവും പ്രതിഭാ സമ്പന്നരായ സംഗീത സംവിധായകന്‍ അഭിലാഷ്‌ എബ്രഹാമിന്റെ സംഗീതവും ഒത്തുചേരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ തീരത്ത് എന്ന നാടകം ഒരു മനോഹര സൃഷ്ടിയായി മാറുകയാണ്. സൌത്തെണ്ടിലെ ഉജ്വല കലാകാരന്മാര്‍ ഈ നാടകത്തിന്റെ വിജയത്തിനായുള്ള കഠിന പ്രയത്നത്തിലാണ്.

പതിവ്‌ ക്രിസ്തുമസ് പരിപാടികളായ കരോള്‍ സംഗീതവും നേറ്റിവിറ്റിയും വനിതകള്‍ അവതരിപിക്കുന്ന ഫാഷന്‍ ഷോയും ഉള്‍പ്പെടെ അന്‍പതിലധികം കലാകാരന്മാരും കലാകാരികളും വേദിയില്‍ നിറഞ്ഞാടുമ്പോള്‍ നാല് മണിക്കൂര്‍ നീളുന്ന ഒരു കലാ സന്ധ്യയായി അത് മാറുമെന്നതില്‍ സംശയമില്ല.

ഇതോടൊപ്പം ടോള്‍വര്‍ത്തില്‍ നിന്നുള്ള ജോയ്‌ തോമസ്‌ അഭിലാഷ്‌ കൂട്ടുകെട്ടിന്റെ വയലിന്‍ ഡ്രം സോളോയും, പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറുമായ ഡാന്‍സ്‌ ടീച്ചര്‍ ചിത്രാലക്ഷ്മിയുടെ നേതൃത്വത്തില്‍ എസഎംഎയുടെ കലാപ്രതിഭകളും കലാതിലകങ്ങളും വേദിയില്‍ നിരഞ്ഞാടും. എല്ലാവരെയും സൌത്തെന്റ് മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിലേക്ക് ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.