ഗ്ലാസ്ഗോ: സ്കോട്ട്ലന്‍ഡ് മലയാളീ അസ്സോസ്സിയേഷന്റെ ഗ്ലാസ്ഗോ റീജിയന്റെ 2012 ലെ പുതുവര്‍ഷ ആഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു. 2012 ജനുവരി 7 നു ശനിയാഴ്ച റുതെര്ഗ്ലെന് സ്പ്രിംഗ്ഹാള് കമ്യൂണിറ്റി ഹാളില്‍ വെച്ച് ഉച്ചക്ക് ഒരു മണിക്ക്, പൊതു സമ്മേളനത്തോടെ ആരംഭിക്കും. തുടര്‍ന്ന് പുതുവര്‍ഷ കലാവിരുന്നിനു തിരി തെളിയും കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 07766883509 , 07897350019 , 07951585396 , എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തഥവസരത്തില്‍ NHS ലനാര്‍ക്ക്ഷയര്‍ കൌണ്‍സിലിന്റെ നേത്രത്വത്തില്‍ കീപ് വെല്‍ പദ്ധധിയുടെ ഭാഗമായി 30 നും 60 നും ഇടക്ക് പ്രായമുള്ളവര്‍ക്കായി സൌജന്യ മെഡിക്കല്‍ പരിശോധന നടത്തുവാന്‍ അവസരം ഒരുക്കുന്നുണ്ട്.
എല്ലാ മലയാളി സുഹൃത്തുക്കളെയും SMA ഗ്ലാസ്ഗോയുടെ പുതുവത്സര ആഗോഷത്തിലേക്ക് സ്നേഹാദ രവോടെ ക്ഷണിച്ചു കൊള്ളുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു, സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല