സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഈസ്റ്റ് ബേയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ ഭൂചലനങ്ങള്‍. അടുപ്പിച്ച് നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. 30 മണിക്കൂറിനിടെ ആറ് തവണ ഭൂമി കുലുങ്ങിയെന്ന് അമേരിക്കന്‍ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കി. 2.8, 2.6, 2.3, 3.0, 2.5, 2.6 എന്നിങ്ങനെയാണ് ഭൂചലനങ്ങളുടെ തീവ്രത.
നിരവധി ഓഫീസുകളും സ്‌കൂളുകളും ഒക്കെയുള്ള ഇവിടെ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടാകുന്നതും അതിന്റെ തീവ്രത വര്‍ധിക്കുന്നതും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
അതേസമയം ഭൂചലനങ്ങളിലൊന്നും തന്നെ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. എങ്കിലും തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഈസ്റ്റ് ബേ നിവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല