സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരിധിവിട്ടു, ശാസിച്ച മാതാപിതാക്കളോട് ചൈനയിലെ കൗമാരക്കാരന്‍ ചെയ്ത കടുംകൈ.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതില്‍ പ്രതിഷേധിച്ച് ചൈനയില്‍ 11 കാരന്‍ സ്വന്തം വിരല്‍ മുറിച്ചു കളഞ്ഞു.
മകന്‍ സ്മാര്‍ട്ട് ഫോണിന് അടിമയായിരുന്നുവെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. രാവിലെ ഉറക്കമുണരുമ്പോഴേ കുട്ടി സ്മാര്‍ട്‌ഫോണ്‍ കയ്യിലെടുക്കുമായിരുന്നു. ദിവസം മുഴുവര്‍ സ്മാര്‍ട്ട് ഫോണില്‍ ചിലവഴിക്കുന്ന കുട്ടിയുമായി സ്ഥിരമായി മാതാവ് വഴക്കിടുമായിരുന്നു.
സംഭവ ദിവസവും ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ കുട്ടി അടുക്കളയിലേക്ക് ഓടിപ്പോവുകയും കറിക്കത്തിയെടുത്ത് തന്റെ ചൂണ്ടുവിരല്‍ മുറിച്ചുകളയുകയും ചെയ്തു. കുട്ടിക്കൊപ്പം മുറിഞ്ഞുവീണ വിരലും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു.
മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രീയയ്ക്ക് ഒടുവിലാണ് ഡോക്ടര്‍മാര്‍ വിരല്‍ തുന്നിച്ചേര്‍ത്തത്. തള്ളവിരല്‍ മുറിക്കാനാണ് കുട്ടി ശ്രമിച്ചതെന്നും അബദ്ധത്തില്‍ ചൂണ്ടുവിരലിന് വെട്ടേല്‍ക്കുകയായിരുന്നു എന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല