സ്വന്തം ലേഖകന്‍: ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍. സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ച സ്മാര്‍ട്ട് ഫോണ്‍ സോഫ്റ്റ്‌വെയറാണ് ചെവിയിലെ അണുബാധ കണ്ടെത്താന്‍ സഹായിക്കുക. സ്വീഡനിലെ ഉമേ സര്‍വകലാശാലയിലെയും ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്.
സ്മാര്‍ട്ട് ഫോണുകളിലെ ക്‌ളൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ അണുബാധ കണ്ടുപിടിക്കുന്നത്. ഇതോടെ ആഗോളതലത്തില്‍ പ്രതിവര്‍ഷം കോടിക്കണക്കിന് കുട്ടികളെ ബാധിക്കുന്ന ഓട്ടൈറ്റിസ് മീഡിയ എന്ന ചെവി രോഗം എളുപ്പത്തില്‍ കണ്ടത്തൊനാകും. ചെവി പരിശോധിക്കുന്നതിനുള്ള ഡിജിറ്റല്‍ ഓട്ടോസ്‌കോപ്പില്‍ തെളിയുന്ന ദൃശ്യങ്ങള്‍ പുതിയ സോഫ്‌റ്റ്വെയറിലൂടെ വിശകലനം ചെയ്യാന്‍ കഴിയുന്നതിനാലാണിത്.
പല രാജ്യങ്ങളിലും ആരോഗ്യവിദഗ്ധരുടെ കുറവുകാരണം ചെവിയിലെ പല രോഗങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഇവ പലപ്പോഴും ബധിരതയിലേക്കും ചിലപ്പോള്‍ ജീവാപായത്തിലേക്കുംവരെ നയിച്ചേക്കാം. പുതിയ കണ്ടുപിടിത്തം ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഗവേഷക സംഘത്തിലെ അംഗങ്ങളില്‍ ഒരാള്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല