1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2017

സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 50 സിഗരറ്റ് വലിക്കുന്നതിന് തുല്യം, പുകമഞ്ഞ് മൂടിയ നരകമായി ഇന്ത്യയുടെ തലസ്ഥാന നഗരം. ഡല്‍ഹിയെ ശ്വാസം മുട്ടിച്ച് പുകമഞ്ഞ് തുടരുമ്പോള്‍ മലിനീകരണത്തെ നേരിടാന്‍ പുതിയ നടപടികളിലേയ്ക്ക് നീങ്ങുകയാണ് ദേശീയ ഹരിത ട്രൈബ്യൂണലും, ഡല്‍ഹി സര്‍ക്കാറും. അതിനിടെ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്.

അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ ക്രമാധീതമായ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുകമഞ്ഞിന് നേരിയ ശമനമുണ്ടെങ്കിലും അന്തരിക്ഷ മലിനീകരണത്തോത് നാനൂറിനു മുകളില്‍ തുടരുകയാണ്. വിവിധ നിയത്രണങ്ങളുമായി മലിനീകരണത്തെ നേരിടാന്‍ ശ്രമമുണ്ടായെങ്കിലും ഇത് കാര്യമായ ഫലമുണ്ടാക്കിയില്ല.

മുന്‍വര്‍!ഷങ്ങളില്‍ നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലം ഉണ്ടാക്കിയെന്നുള്ള കണക്കുകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ദേശിയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം മൂലം ഡല്‍ഹിയില്‍ ദിവസവും അഞ്ചു മുതല്‍ പത്തുപേര്‍ വരെ മരണപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിനായി ചരക്കുവാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കെല്ലാം അവധി നല്കിയിരിക്കുകയാണ്.

നഗരത്തിലെ കനത്ത പുകമഞ്ഞിന്റെ ഉദ്ഭവം കുവൈത്തും ഇറാനും സൗദിയും അടങ്ങുന്ന ഗള്‍ഫ് മേഖലയില്‍ നിന്നാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അന്തരീക്ഷത്തിലെ മുകളിലത്തെ പാളിയിലൂടെ പാകിസ്താന്‍ വഴി ഇന്ത്യയില്‍ എത്തിച്ചേരുന്ന പൊടി കലര്‍ന്ന വായു അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാരകമായ പുക കൂടി സ്വീകരിച്ച ശേഷമാണ് ഡല്‍ഹിയെ മലിനമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.