സ്വന്തം ലേഖകന്‍: കേരളത്തിലെ പൊതുവാഹനങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള പുകവലി നിരോധനത്തിനു പുറമെയാണ് തീവണ്ടി, ടാക്സി, ബസ്, ഓട്ടോറിക്ഷ പോലുള്ള പൊതുവാഹനങ്ങളിലും പുകവലി നിരോധനം കര്‍ശനമാക്കുന്നത്.
ഇതിന്റെ ഭാഗമായി ഓട്ടോ, ടാക്സി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. എല്ലാ പൊതുവാഹനങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത് വാഹനങ്ങളുടെ രജിസ്ട്രേഷന്, ഫിറ്റ്നസ് പരിശോധനാ വേളയില്‍ ഉറപ്പുവരുത്തും.
പുകയില ഉത്പന്നങ്ങളും പരസ്യങ്ങളും വാഹനങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിക്കണം. പുകവലിനിരോധനം മോട്ടോര്‍വാഹന വകുപ്പ് പരിശോധനയുടെ ഭാഗമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്.ശ്രീലേഖ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പുകവലിനിരോധനം കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല