കഞ്ചാവ് വലിയന്മാര്‍ക്കിതാ ഒരു ആശ്വാസവാര്‍ത്ത. കഞ്ചാവ് വലിക്കുന്നത് ശ്വാസകോശത്തിന് സിഗരറ്റിന്റെ അത്രയും അപകടം വരുത്തുന്നില്ല എന്ന് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ മതിഭ്രമ സാധ്യതകള്‍ തള്ളിക്കളയാന്‍ ആകില്ല. ബര്‍മിംഗ്ഹാമില്‍ സംഘടിപ്പിച്ച ഗവേഷണം കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്കോ യൂണിവേര്‍സിറ്റി,അലബാമ യൂണിവേര്‍സിറ്റി തുടങ്ങിയവരാണ് ഉപയോഗപ്പെടുത്തിയത്. 5000 ത്തോളം പേരെ ഇരുപതു വര്‍ഷത്തോളം നിരീക്ഷിച്ചിട്ടാണ് ഈ ഗവേഷണം പൂര്‍ത്തിയാക്കിയത്. ഗവേഷക വിദഗ്ദന്‍ മാര്‍ക്ക് പ്ലചര്‍ പറയുന്നത് പുകയില വരുത്തുന്നത്രക്കും ശ്വാസകോശ പ്രശ്നങ്ങള്‍ കഞ്ചാവ് വരുത്തുന്നില്ല എന്നാണു.
പുകയില ശ്വാസകോശാര്‍ബുദം,ശ്വസന പ്രശ്നങ്ങള്‍ തുടങ്ങി ഒരുപാട് പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. അമേരിക്കയില്‍ 444,000ഓളം പേര്‍ ഇത് മൂലം മരണപ്പെട്ടിട്ടുണ്ട്. അതായത് അഞ്ചുപേരില്‍ ഒരാള്‍ എന്ന കണക്കില്‍ ഓരോ വര്‍ഷവും പുകയില മൂലം മരണപ്പെടുന്നുണ്ട്. എന്നാല്‍ കഞ്ചാവിന്റെ അധികസമയ പ്രഭാവം നിരീക്ഷിക്കപെട്ടു വരികയാണ്. സിഗരറ്റ് വലി എന്നത് നേരിട്ട് പുകയില കഴിക്കുന്നതിനോട് തുല്യമാണ്. എത്ര വലിക്കുന്നുവോ അത്രയും അത് നമ്മെ ബാധിക്കും. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ മാസികയില്‍ ആണ് അയ്യായിരത്തോളം പേരുടെ ശ്വസനക്രമവും അളവും പഠിച്ചു അവയുടെ ബന്ധങ്ങള്‍ രേഖപ്പെടുത്തിയത്.
ഇത് മാത്രമല്ല പുകയില വലിക്കുന്നവര്‍ ഒരു ദിവസം പത്തുമുതല്‍ ഇരുപതു വരെ വലിക്കാം എന്നാല്‍ കഞ്ചാവ് ശരാശരി രണ്ടു എണ്ണം മാത്രമേ വലിക്കുകയുള്ളൂ. അതിനാല്‍ ഉള്ളിലേക്ക് പോകുന്ന ഇവയുടെ അളവ് തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എന്നാല്‍ കഞ്ചാവിന്റെ അധികമായുള്ള ഉപയോഗം ഉത്കണ്‍ഠ,മതിഭ്രമം എന്നിവ വരുത്തും. കഞ്ചാവ് ദേഹത്തെക്കാള്‍ ഉപരി മനസിനെയാണ് സ്വാധീനിക്കുക. അത് നമ്മെ ജീവിതത്തില്‍ നിന്നും അടര്ത്തിമാറ്റുന്നു. കഞ്ചാവ് മയക്കുവാനായുള്ള മരുന്നായിട്ടായിരുന്നു ഉപയോഗിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഉപയോഗം വില്പന എന്നിവയെല്ലാം ബ്രിട്ടനില്‍ കുറ്റകരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല