സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെ തെറ്റുകള്‍ വൈറലായതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ വിമര്‍ശകര്‍ പൊങ്കാലയിട്ടു. ലെറ്റര്‍ പാഡിന്റെ മുകളിലായി മന്ത്രിയുടെ പേരും, മറുഭാഗത്ത് സ്ഥാനവും വകുപ്പും ഹിന്ദിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുള്ള ഭാഗത്താണ് തെറ്റുകള്‍ കണ്ടുപിടിച്ചത്.
ഇതില്‍ ഇംഗ്ലീഷില്‍ മിനിസ്റ്റര്‍ എന്ന എഴുതിയതും ഹിന്ദിയില്‍ സന്‍സദന്‍ എന്ന എഴുതിയതിലും തെറ്റ് കടന്നു കൂടിയിട്ടുണ്ട്. ഈ ഭാഗം ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിട്ടാണ് ലെറ്റര്‍ പാഡ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്.
സന്‍സദന്‍ എന്ന വാക്കിന് അര്‍ത്ഥം വിഭവശേഷി എന്നാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയാണ് നിലവില്‍ സ്മൃതി ഇറാനി. എന്തായാലും തന്റെ ലെറ്റര്‍പാഡില്‍ കടന്നുകൂടിയ തെറ്റുമായി ബന്ധപ്പെട്ട സ്മൃതി ഇറാനി തന്റെ വകുപ്പിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
മാത്രമല്ല, ഇതാണോ മാഡം താങ്കളുടെ ലെറ്റര്‍പാഡ് എന്ന് ചോദിച്ച് ട്വീറ്റിട്ട വ്യക്തിക്ക് ട്വിറ്ററിലൂടെ തന്നെ മന്ത്രി മറുപടി നല്‍കി. ലെറ്റര്‍ പാഡ് തന്റേതല്ലെന്നും, സ്വന്തം പേര് ഹിന്ദിയില്‍ തെറ്റിച്ചെഴുതില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ആരാഞ്ഞിട്ടുണ്ടെന്നും മന്ത്രി മറുപടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല