നാല് വര്‍ഷം മുമ്പ് നടി പത്മപ്രിയയ്ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചതിനെ തുടര്‍ന്ന് പൊലീസ് കേസിലകപ്പെട്ട അധ്യാപകന്‍ വിഷം കഴിച്ച് ജീവനൊടുക്കി കോട്ടോപ്പാടം കല്ലടി ഹൈസ്‌കൂളിലെ ഗണിത അദ്ധ്യാപകനായ വിനോദ് (36) ആണ് തിങ്കളാഴ്ച രാത്രി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്.
സിനിമാ നടിയുടെ മൊബൈല്‍ ഫോണിലേക്ക് അദ്ധ്യാപകന്‍ തുടര്‍ച്ചയായി സന്ദേശങ്ങളയച്ചെന്ന് ആരോപിച്ചായിരുന്നു നടി കേസ് കൊടുത്തിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് കേസ് ഒത്തു തീര്‍പ്പായത്. ആരാധകനെന്ന നിലയില്‍ അയച്ചുതുടങ്ങിയ എസ്എംഎസ് സന്ദേശങ്ങള്‍ പരിധി വിട്ടതോടെയാണ് നടി പരാതി നല്‍കിയത്.
മൂന്ന് മാസം മുമ്പുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് വിനോദ് കിടപ്പിലായിരുന്നു. അവിവാഹിതായിരുന്ന വിനോദിന് വന്ന വിവാഹാലോചനകളെല്ലാം കേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. ചികിത്സ കഴിഞ്ഞ് തിങ്കളാഴ്ച സ്‌കൂളില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല