പ്രമുഖ ശീതളപാനീയ കമ്പനിയുടെ മാംഗോ ജ്യൂസ് പാക്കറ്റില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. പാക്കറ്റിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടമ്മ ബോധമറ്റ് വീണു. കര്‍ണാടകയിലെ ഭട്കലിലെ ഗുഡ്‌ലുക് റോഡിലെ ഒരു ബേക്കറിയില്‍ നിന്ന് ജ്യൂസ് പാക്കറ്റ് വാങ്ങിയ സ്ത്രീകളാണ് അതില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.
സയ്യിദ് മുഹമ്മദ് സഫാനെന്നയാളുടെ ഭായ് ഉമ്മോ സല്‍മ(45)യ്ക്കാണ് മാംഗോ ജ്യൂസ് പാക്കറ്റില്‍ നിന്നും പാമ്പിനെ ലഭിച്ചത്. സയീദും സല്‍മയും മകള്‍ സാഹീഫയും ചേര്‍ന്ന് ബട്കലിലെ ബേക്കറിയില്‍ നിന്ന് മാ കമ്പനിയുടെ 200 മില്ലി മാംഗോ ജ്യൂസ് പാക്കറ്റുകള്‍ വാങ്ങിയിരുന്നു. യാത്രയ്ക്കിടെ ഒരു ജ്യൂസ് പാതി കുടിച്ച സാഹീഫ സല്‍മയ്ക്ക് കൈമാറി.
മകള്‍ സ്‌ട്രോ ഉപയോഗിച്ച് ജ്യൂസ് വലിച്ചു കുടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സ്‌ട്രോ പുറത്തേക്ക് എടുത്തപ്പോഴാണ് പാമ്പിന്റെ തല അതില്‍ കുരുങ്ങിയിരിക്കുന്നത് കണ്ടത്. സയീദ് പാക്കറ്റ് പൊളിച്ചപ്പോള്‍ മൂന്ന് ഇഞ്ച് നീളമുള്ള പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. പാമ്പിനെ കണ്ടപ്പോള്‍ തന്നെ രണ്ടു പേരും ബോധംകെട്ട് വീണു. ജ്യൂസ് കുടിച്ച ഭാര്യയെയും മകളെയും സയീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിക്കെതിരെ ബേക്കറി ഉടമ പൊലീസില്‍ പരാതി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല