1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2012

ഹിന്ദു ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് അടക്കം മറ്റു ഹിന്ദു സാമുദായിക സംഘടനകളുമായി പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച് ഉടന്‍ ചര്‍ച്ച നടത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഹൈന്ദവ രാഷ്ട്രീയ ശാക്തീകരണമാണ് എസ്.എന്‍.ഡി.പിയുടെ അടുത്ത ലക്ഷ്യമെന്നും വെള്ളാപ്പളളി വ്യക്തമാക്കി. എസ്.എന്‍.ഡി.പി. യോഗം സംസ്ഥാന നേതൃത്വ ക്യാമ്പ് മൂന്നാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഭൂരിപക്ഷ ഹൈന്ദവ സമുദായം പിന്നാക്കം പോവുന്ന കാഴ്ചയാണ് ഇത്രയും കാലമുണ്ടായത്. രാഷ്ട്രീയ അധികാരമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ താല്‍പര്യപ്രകാരമാണ് ഇടതുവലതു മുന്നണികള്‍ ഭരിക്കുന്നത്.ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു സമൂഹത്തെ രാഷ്ട്രീയമായി ഒന്നിപ്പിക്കുക എന്ന ലക്ഷ്യം നേടാന്‍ എസ്.എന്‍.ഡി.പി. യോഗം മുന്‍കൈയെടുക്കും.

സംസ്ഥാനത്ത് ഇത്രയും വലിയ വര്‍ഗീയവത്കരണം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. അഞ്ചാം മന്ത്രി സ്ഥാനവും എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കാനുള്ള നീക്കവും ഇതിന് ഉദാഹരണമാണ്. മുസ്ലിം ലീഗ് കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ പെഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെപ്പോലും നിയമിക്കുന്നത് സാമുദായികാടിസ്ഥാനത്തിലാണെന്നും യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ നയരൂപീകരണ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

138 എസ്.എന്‍.ഡി.പി. യൂണിയനുകളില്‍നിന്നുള്ള പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സെക്രട്ടറി, യോഗം കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പില്‍ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി യോഗത്തിന്റെ രാഷ്ട്രീയ നയരൂപീകരണ രേഖ അവതരിപ്പിച്ചു. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.