എസ് എന്‍ ഡി പിയുമായി യോജിപ്പിന് തയ്യാറാണെന്ന് എന്‍ എസ് എസ് വ്യക്തമാക്കി. യോജിപ്പിനു സാധ്യകള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെയാണ് എന്‍ എസ് എസിന്റെ അനുകൂല പ്രതികരണം. ഇതോടെ സംസ്ഥാനത്ത് വീണ്ടുമൊരു നായര്‍-ഈഴവ സഖ്യത്തിന് അരങ്ങൊരുങ്ങി.മലപ്പുറത്തെ 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഭൂരിപക്ഷ സാമുദായിക ഐക്യത്തിന് വഴിതെളിയിച്ചത്.
വെള്ളാപ്പള്ളി നടേശനുമായി ഫോണില്‍ സംസാരിച്ചതായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു മലപ്പുറത്തെ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. വിദ്യാഭ്യാസ മന്ത്രിക്കും ലീഗിനും മുഖ്യമന്ത്രി കീഴടങ്ങിയെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
ഭൂരിപക്ഷ സമുദായങ്ങളെ എപ്പോഴും വിഡ്ഢികളാക്കി നിര്‍ത്തി, പലതട്ടിലാക്കി മുതലെടുക്കാമെന്ന് കരുതേണ്ടെന്ന് വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷ സമുദായത്തെ എല്ലായ്‌പ്പോഴും വിഡ്ഢികളാക്കി നിര്‍ത്താമെന്നും കരുതേണ്ട. ഇതുപോലെയുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ എല്ലാവരും ഒരുമിക്കണമെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.
സംസ്ഥാനചരിത്രത്തില്‍ മുന്‍പ് രണ്ടു തവണ നായര്‍-ഈഴവ സഖ്യം രൂപപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല