ഒരു താരവിവാഹത്തിനുകൂടി അരങ്ങൊരുങ്ങുകയാണ്. തമിഴ് യുവനടന്‍ പ്രസന്നയും നടി സ്നേഹയുമാണ് വിവാഹിതരാകുന്നത്. വിവാഹനിശ്ചയം നവംബര്‍ അവസാനം നടക്കും. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്ന് പ്രസന്ന അറിയിച്ചു.
‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന തമിഴ് സിനിമയില്‍ പ്രസന്നയും സ്നേഹയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നുമുതല്‍ ഇരുവരും സൌഹൃദത്തിലായിരുന്നു. ഈ സൌഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളൊന്നും ഇരുവരും നിഷേധിച്ചിരുന്നില്ല.
വിവാഹിതരാകുന്നു എന്ന കാര്യം ഇരുവരുടെയും പി ആര്‍ ഒ ആയ ജോണ്‍ മുഖേനയാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നവംബര്‍ ഒടുവില്‍ വിവാഹനിശ്ചയം നടത്തുമെങ്കിലും വിവാഹം എന്നുനടത്തണമെന്ന് തീരുമാനിച്ചിട്ടില്ല.
അടുത്തവര്‍ഷം മാര്‍ച്ചില്‍ ഇവരുടെ വിവാഹം നടക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് പ്രസന്ന അറിയിച്ചു. വിവാഹം എന്ന് നടത്തണമെന്ന കാര്യം ഇനിയും ആലോചിച്ചിട്ടില്ലെന്ന് പ്രസന്ന പറഞ്ഞു.
മണിരത്നം നിര്‍മ്മിച്ച ‘ഫൈവ് സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രസന്ന തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. അഴകിയ തീയേ, കസ്തൂരിമാന്‍, സീന താന 001, സാധു മിരണ്ടാ, അഞ്ചാതെ, കണ്ണും കണ്ണും, മഞ്ഞള്‍ വെയില്‍, അച്ചമുണ്ട് അച്ചമുണ്ട്, നാണയം തുടങ്ങിയവയാണ് പ്രസന്നയുടെ പ്രധാന ചിത്രങ്ങള്‍. അടുത്തിടെ റിലീസായ ‘മുരണ്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രസന്ന തമിഴകത്തെ തിരക്കേറിയ താരമായിരിക്കുകയാണ്.
ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്നേഹ സിനിമാരംഗത്തെത്തുന്നത്. പിന്നീട് തമിഴ് സിനിമയിലേക്ക് ചുവടുമാറി. എന്നവളേ, ആനന്ദം, പാര്‍ത്താലേ പരവശം, ഉന്നൈ നിനൈത്ത്, പുന്നകൈ ദേശം, പമ്മല്‍ കെ സംബന്ധം, പാര്‍ഥിപന്‍ കനവ്, വസൂല്‍ രാജ എം ബി ബി എസ്, ഓട്ടോഗ്രാഫ്, പുതുപ്പേട്ടൈ, നാന്‍ അവനല്ലൈ, പള്ളിക്കൂടം, പിരിവോം സന്ദിപ്പോം, സിലമ്പാട്ടം, അച്ചമുണ്ട് അച്ചമുണ്ട്, ഗോവ, ഭവാനി ഐ പി എസ് തുടങ്ങിയവയാണ് സ്നേഹയുടെ പ്രധാന ചിത്രങ്ങള്‍. തുറുപ്പുഗുലാന്‍, പ്രമാണി, ശിക്കാര്‍, വന്ദേമാതരം, ജോസേട്ടന്‍റെ ഹീറോ എന്നീ മലയാള ചിത്രങ്ങളില്‍ സ്നേഹ നായികയായി. ജയറാമിന്‍റെ ‘തിരുവമ്പാടി തമ്പാന്‍’ എന്ന പുതിയ ചിത്രത്തിലും സ്നേഹയാണ് നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല