ജോയല്‍ ചെറുപ്ലാക്കില്‍
ക്രോയിഡണ്‍: അസോസിയേഷനുകളുടെ പിന്‍ബലമില്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രോയിഡണിലെ 25ഓളം കുടുംബാംഗങ്ങള്‍ ഒരുമയോടെ നടത്തിവരുന്ന ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇത്തവണയും നടത്തി. ക്രോയിഡണ്‍ പെപ്പര്‍ മിന്റ് ക്ലോസ് സ്‌കൗട്ട് ഹാളില്‍ സംഘടിപ്പിച്ച ഇത്തവണത്തെ ഓണാഘോഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക വിനോദപരിപാടികളാലും കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടും സമ്പന്നമായി.
കലാപരിപാടികള്‍ക്കു മുമ്പായി സജീവ് ഭാസ്‌ക്കറിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം പ്രശസ്ത ഫുട്‌ബോള്‍ താരവും മലയാളിയുമായ അല്‍ഫോന്‍സ് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. സിഎ ജോസഫ്(ഗില്‍ഫോര്‍ഡ്) ഓണസന്ദേശം നല്‍കി. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കുവാന്‍ സഹോദര സ്‌നേഹത്തിലും ഐക്യത്തിലും പ്രവര്‍ത്തിക്കുന്ന ഒരു നല്ല സമൂഹമായി ഈ സ്‌നേഹക്കൂട്ടായ്മ എന്നും നിലനില്‍ക്കണമെന്ന് സിഎ ജോസഫ് തന്റെ സന്ദേശത്തില്‍ എടഞ്ഞു പറഞ്ഞു. ഷാഫി ഷംസുദ്ദീന്‍ സ്വാഗതവും, മനോജ് ആലയ്ക്കല്‍ നന്ദിയും പറഞ്ഞു.
ആരെയും കുറ്റം പറയാതെ എല്ലാവരെയും സമഭാവനയോടെ കാണുന്ന സ്‌നേഹക്കൂട്ടായ്മയുടെ ഇത്തവണത്തെ ഓണാഘോഷ പരിപാടികളില്‍ ആശംസയര്‍പ്പിക്കുവാനെത്തിയ ക്രോയിഡണിലെ മികച്ച അസോസിയേഷനുകളിലൊന്നായ കോലം സംഘടനയുടെ പ്രസിഡന്റ് ബെന്നിച്ചന്‍ മാത്യു എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച കലാപരിപാടികള്‍ വേറിട്ട മികവ് പുലര്‍ത്തി. കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് പ്രത്യേകമായി നടത്തിയ കസേരക്കളി, പാഴ്‌സല്‍ പാസിംഗ് ഗെയിം, തവളച്ചാട്ടം, മിഠായിപെറുക്കല്‍ എന്നീ വിനോദപരിപാടികള്‍ എല്ലാവരിലും ആവേശം പകര്‍ന്നു.
പ്രശസ്ത അഭിനേതാവും ഗായകനുമായ ഷാഫി ഷംസുദ്ദീന്‍ നയിച്ച ഗാനമേള സദസിന്റെ കൈയടികള്‍ ഏറ്റുവാങ്ങി. വനിതകളുടെ വാശിയേറിയ വടംവലി മത്സരത്തില്‍ സിന്ധു വിനോദ് നയിച്ച ടീമും, പുരുഷവിഭാഗത്തില്‍ ജയിംസ് സെബാസ്റ്റ്യന്‍ നയിച്ച ടീമും വിജയികളായി.ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കുവാന്‍ സഹായിച്ചവരോടെല്ലാം സംഘാടകര്‍ നന്ദി അറിയിച്ചു. സ്‌നേഹക്കൂട്ടായ്മയുടെ തുടര്‍ന്നുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ് ഭാസ്‌ക്കറിന്റെ നേതൃത്വത്തില്‍ എട്ടംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആഘോപരിപാടികള്‍ക്ക് മാത്യു ജോര്‍ജ്ജ്, ജിബു മിച്ചം, റീഗണ്‍, സിബി, ലെറ്റീഷ് എന്നീവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല