ലണ്ടന്‍:ബ്രോംമിലിയിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ ‘സ്‌നേഹവീട്’ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണ്ണാഭമായി.ബ്രോംമിലി സെന്റ് ജോസഫ് പാരീഷ് ഹാളില്‍ മനോഹരമായ പൂക്കളം ഇട്ടുകൊണ്ട് ആരംഭം കുറിച്ച ”സ്‌നേഹോല്‍സവ് 2015” ആര്‍പ്പു വിളികളോടെയും, കയ്യടികളോടെയും സ്വീകരിച്ചാനയിച്ച മാവേലി തമ്പുരാന്റെ അനുഗ്രഹ ആഗമനത്തോടെ ആവേശ പൂരിതമാവുകയായിരുന്നു.ഗൃഹാതുരത്വം ഉണര്‍ത്തിയ ബ്രോംലി ഓണാഘോഷത്തില്‍ തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ ഓണസദ്യ സ്‌നേഹോത്സവത്തിലെ ഹൈലൈറ്റായി.
തുടര്‍ന്ന് ആരംഭിച്ച ഓണോത്സവ സാംസ്‌ക്കാരിക പരിപാടിയുടെ വേദിയിലേക്ക് സ്‌നേഹവീടിനുവേണ്ടി ജോജി വര്‍ഗ്ഗീസ് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം അരുളി.പ്രശസ്ത കന്നഡതമിഴ് നടി നീല്‍ രാജ് ഭദ്ര ദീപം കൊളുത്തിയതോടെ കലാപരിപാടികള്‍ക്ക് ആരംഭമായി.വേദിയില്‍ ബ്രോംമിലിയിലെ കുരുന്നു കളുടെയും മുതിര്‍ന്നവരുടെയും വൈവിദ്ധ്യമാര്‍ന്ന മികവുറ്റ കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറി.ബ്രോംമിലിയിലെ വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച കൈകൊട്ടിക്കളി സദസ്സില്‍ വര്‍ണ്ണം വിതറി.ജിനു,ഫിലിപ്പ്,ബിജിത്ത് എന്നിവരുടെ ഗാനങ്ങള്‍ കര്‍ണ്ണാനന്ദകരവും, ആകര്‍ഷകവുമായി.
‘സ്‌നേഹോല്‍സവ് 2015” ന്റെ ഉജ്ജ്വല വേദി,സ്‌നേഹവീടിന്റെ കൊച്ചു കൂട്ടുകാര്‍ക്ക് അവരുടെ കഴിവുകള്‍ മറ്റുരക്കുന്നതിനുള്ള സുവര്‍ണ്ണാവസരം പ്രദാനം ചെയ്തു.സാജു പിണക്കാട്ടച്ചനും,സ്‌കറിയ കല്ലൂര്‍ അച്ചനും,ഷാജു അച്ചനും ഓണാശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചത് ആഘോഷത്തിന് ഉണര്‍വ്വ് നല്‍കി.
ഹോപ്പ് എച്ച് ഐ വിയെ സപ്പോര്‍ട്ട് ചെയ്യുന്നതിനായി ‘ബറാക്കാ യൂത്ത്’ നടത്തിയ ഹൈക്കിങ്ങില്‍ പങ്കെടുത്തവര്‍ക്ക് പോള്‍ കരാചിറയച്ചനും സാജു അച്ചനും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിച്ചു.ഏറെ പ്രശംശ പിടിച്ചു പറ്റിയ ചാരിറ്റി ഹൈക്കിങ്ങിലൂടെ ‘ബരാക്കാ യൂത്ത്’ 1421 പൗണ്ട് സ്വരൂപിച്ച്മലയാളികള്‍ക്ക് അഭിമാനമേകിയിരുന്നു.
സ്‌നേഹവീട്ടിലെ വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച നാടോടി നൃത്തം ഓണാഘോഷത്തിന് കൊഴുപ്പേകി.വിനീറ്റയും,ജെയ്‌യും ചേര്‍ന്ന് നയിച്ച ഒന്നാഘോഷ പരിപാടികളിലെ ആകര്‍ഷകമായ ആങ്കറിംഗ് ആഘോഷത്തിന് ഊര്‍ജ്ജം പകരുന്ന അനുഭവമായി മാറി.
”സ്‌നേഹോല്‍സവ് 2015” വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചവര്‍ക്കും, പങ്കെടുത്തവര്‍ക്കും ബിജു ചാക്കോ സ്‌നേഹ വീടിനുവേണ്ടി തന്റെ അകൈതവമായ നന്ദി അറിയിച്ചു.ദേശീയഗാന ആലാപനത്തോടെ ‘സ്‌നേഹോത്സവ്2015’ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല