സ്വന്തം ലേഖകന്‍: യുകെയില്‍ കനത്ത മഞ്ഞുവീഴ്ചയും കാറ്റും; നിശ്ചലമായ മോട്ടോര്‍വേകളില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍; താപനില പൂജ്യത്തിനു താഴെ 15 ഡിഗ്രിവരെ താഴുമെന്ന് മുന്നറിയിപ്പ്. ഇരുപതോളം ഇഞ്ച് കനത്തില്‍ മഞ്ഞുമൂടിയതോടെ ഗ്ലാസ്‌ഗോയ്ക്കും, സ്‌റ്റെര്‍ലിംഗിനും ഇടയില്‍ നൂറുകണക്കിന് കാറുകളാണ് വഴിയില്‍ കുടുങ്ങി. താപനില പൂജ്യത്തിന് താഴെ 15 വരെയെത്തുമെന്നും മുന്നറിയിപ്പുണ്ട്.
സ്‌കോട്ട്‌ലന്‍ഡില്‍ കഴിഞ്ഞ ദിവസം മുതല്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. അറ്റ്‌ലാന്റിക്കില്‍ നിന്ന് വീശിയടിക്കുന്ന എമ്മ കൊടുങ്കാറ്റാണ് കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നത്. 50 മുതല്‍ 60 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വെയ്ല്‍സിലും ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്. മഞ്ഞു വീഴ്ച്ച മൂലം ബ്രിട്ടനില്‍ ആയിരക്കണക്കിന് സ്‌കൂളുകളാണ് അടഞ്ഞു കിടക്കുന്നത്.
അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് കാലാവസ്ഥ കടുപ്പാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. സതേണ്‍ ഇംഗ്ലണ്ടിന് പുറമെ സെന്‍ഡ്രല്‍, നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നീ എന്നീ പ്രദേശങ്ങളിലും യെല്ലോ സ്‌നോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്.
നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുള്ളതിനാല്‍ യാത്രക്കാര്‍ യാത്ര പുറപ്പെടും മുമ്പ് അക്കാര്യം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസുകളും താളംതെറ്റിയിട്ടുണ്ട്. യാത്രക്കാരെല്ലാം എയര്‍പോര്‍ട്ടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ എയര്‍ലൈന്‍ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കൂടാതെ റോഡ് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല