അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ തണുത്ത കാറ്റ് വീശാന്‍ സാധ്യത. ബ്യൂറോ ഓഫ് മീറ്ററോളജി പ്രതീക്ഷിക്കുന്നത് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പായിരിക്കുമിതെന്നാണ്. കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്ന ആളുകളും ഔട്ട്‌ഡോര്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുന്ന ആളുകളും ജാഗ്രത പാലിക്കണമെന്ന് ബ്യൂറോ ഓഫ് മീറ്ററോളജി അധികൃതര്‍ അറിയിച്ചു.
2000ത്തിലാണ് അവസാനമായി ഓസ്‌ട്രേലിയയില്‍ ഇത്ര കനത്ത മഞ്ഞ വീഴ്ച്ചയുണ്ടായിട്ടുള്ളതെന്ന് ബ്യൂറോ ഓഫാ മീറ്ററോളജിയിലെ സീനിയര്‍ ക്ലൈമറ്റോളജിസ്റ്റായ ബ്ലയര്‍ ട്രെവിന്‍ പറഞ്ഞു. പതിവിലും വിപരീതമായി മഞ്ഞ് വീഴ്ച്ച ഓസ്‌ട്രേലിയയില്‍ വ്യാപകമായിട്ട് ഉണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച്ചയുടെ അവസാനത്തോടെ ഉണ്ടാകാന്‍ സാധ്യതയുള്ള തണുത്ത കാറ്റ് കാലാവസ്ഥയെ കൂടുതല്‍ കഠിനമാക്കും. അടുത്ത ആഴ്ച്ച അവസാനം വരെ കാലാവസ്ഥ ഇതേ അവസ്ഥയില്‍ തുടരാനാണ് സാധ്യത.
ചില സ്ഥലങ്ങളില്‍ മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. പെര്‍ത്തില്‍ ഇപ്പോള്‍ തന്നെ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നിട്ടുണ്ട്. മഴ, തണുത്ത കാറ്റ് എന്നിവ പെര്‍ത്തിലെ താപനില വീണ്ടും താഴ്ത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല