1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2011

ജീവിത ചിലവ് വര്‍ദ്ധിക്കുമ്പോള്‍ അമ്മമാര്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. കുട്ടികളെ നോക്കുന്നവര്‍ക്ക് നല്‍കേണ്ടിവരുന്ന ശമ്പളം ബ്രിട്ടണിലെ സാധാരണ കുടുംബങ്ങള്‍ താങ്ങാന്‍ പറ്റാത്ത രീതിയില്‍ വര്‍ദ്ധിച്ചാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കുട്ടികളെ നോക്കാന്‍ നിര്‍ത്തുന്നവര്‍ക്ക് നല്‍കേണ്ടിവരുന്ന ശമ്പളം കണ്ടെത്താന്‍ ബ്രിട്ടണിലെ പല കുടുംബങ്ങള്‍ക്കും ആകുന്നില്ല.

അതുകൊണ്ട് ജോലിക്ക് പോകുന്ന അമ്മമാര്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ ആഴ്ചയില്‍ 600 വീട്ടമ്മമാര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളെ നോക്കാന്‍വേണ്ടി ആഴ്ചയില്‍ അറുന്നൂറ് അമ്മമാരാണ് ജോലി ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഇങ്ങനെ ജോലി ഉപേക്ഷിച്ച അമ്മമാരുടെ എണ്ണം ഏതാണ്ട് 32,000ത്തോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജോലി ഉപേക്ഷിക്കുന്ന പലര്‍ക്ക് അതില്‍ താല്‍പര്യമുണ്ടായിട്ടല്ല. വീട്ടിലിരിക്കുന്നതാണ് ലാഭകരമെന്ന് തോന്നിയതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയ സംഘം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തെ കണക്ക് നോക്കുമ്പോള്‍ വീട്ടുചിലവ് ഏതാണ്ട് ഇരുപത് ശതമാനമാണ് കൂടിയിരിക്കുന്നത്. കുട്ടികള്‍ക്ക് ലഭിച്ചിരുന്ന സൗജന്യങ്ങള്‍ ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. കൂടാതെ ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് എന്ന പേരില്‍ 545 പൗണ്ടാകും. കൂടാതെ ദേശീയ ഇന്‍ഷുറന്‍സ് ഇപ്പോള്‍ 70 പൗണ്ടാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ഇതെല്ലാംകൂടി നോക്കുമ്പോള്‍ കുടുംബ ചിലവ് വല്ലാതെ കൂടും. ഇതിന്റെയെല്ലാം കൂട്ടത്തില്‍ കുട്ടികളെ നോക്കാനുള്ളവര്‍ക്ക് ശമ്പളം കൊടുക്കുകയെന്ന കാര്യം ബ്രിട്ടണിലെ മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് താങ്ങാനാകുന്നില്ല. കുട്ടികളെ നോക്കുന്നതിന് ഏജന്‍സികള്‍ക്ക് രണ്ടുവര്‍ഷം മുമ്പ് നല്‍കിയതിനെക്കാള്‍ ഇരുപത്തിയഞ്ച് ശതമാനം കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബ്രിട്ടണിലെ ഡേകെയര്‍ സെന്ററുകളിലെ ഫീസ് ഇപ്പോള്‍ 42.46 പൗണ്ട് ഉയര്‍ന്നിരിക്കുകയാണ്. മൊത്തം ചിലവില്‍നിന്ന് മാസം ഇത്രയും രൂപ മാറ്റിവെയ്ക്കുകയെന്ന് പറയുന്നത് പല കുടുംബങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ആഴ്ചയില്‍ ഇരുപത്തിയഞ്ച് മണിക്കൂര്‍ മാത്രം പോകുന്ന ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ക്കായി മാസം 729 പൗണ്ടാണ് ബ്രിട്ടണിലെ കുടുംബാംഗങ്ങള്‍ ചിലവഴിക്കേണ്ടിവരുന്നത്.

കുട്ടികളെ ആഴ്ചയില്‍ മുപ്പത്തിയഞ്ച് മണിക്കൂര്‍ ഡേകെയര്‍ സെന്ററില്‍ ആക്കേണ്ടിവരുമെങ്കില്‍ 1,540 പൗണ്ട് ചിലവാക്കേണ്ടിവരും. ഇത് വന്‍ഭാരമാണെന്ന് പല കുടുംബാംഗങ്ങളും വ്യക്തമാക്കി കഴിഞ്ഞു. തമ്മില്‍ഭേദം അമ്മമാര്‍ പണിക്കുപോകാതെ വീട്ടിലിരിക്കുന്നതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.