1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2011

സാമ്പത്തികമാന്ദ്യം രൂക്ഷമായ ബ്രിട്ടണില്‍ ജനജീവിതം ഏറെ ദുഷ്കരമാക്കും വിധം നാണയപ്പെരുപ്പം വര്‍ധിക്കുന്നു. ഗ്യാസിന്റെയും മറ്റും ഇപ്പോഴത്തെ വില കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. കുടുംബങ്ങളുടെ ജീവിതനിലവാരത്തെ ആകെ തകര്‍ത്തുകളയുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കിയ അധികൃതര്‍ സെപ്തംബര്‍ മാസത്തെ നാണയപ്പെരുപ്പ നിരക്ക് 5.2%മാണ് കാണിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ 4.5% മായിരുന്ന നാണയപ്പെരുപ്പ നിരക്കാണ് ഇപ്പോള്‍ 5.2%മായി ഉയര്‍ന്നിരിക്കുന്നത്. 2008 സെപ്തംബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നാണയപ്പെരുപ്പമെന്നാണ് ദേശീയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗ്യാസ്, വൈദ്യൂതി, എണ്ണ എന്നിവയുടെ വിലയാണ് നാണയപ്പെരുപ്പം ഇത്ര ഉയരാന്‍ കാരണമെന്ന് ദേശീയ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. ഗ്യാസിന്റെയും വൈദ്യൂതിയുടെയും എണ്ണയുടെയും വിലകള്‍ നോക്കുമ്പോള്‍ 0.6%മാണ് ഉയര്‍ന്നിരിക്കുന്നതെങ്കിലും വെള്ളത്തിന്റെയും എണ്ണയുടെയും വില മാത്രം നോക്കിയാല്‍ 3.5%മാണ് ഉയര്‍ന്നിരിക്കുന്നത്. ഭക്ഷണം, ഗതാഗതം എന്നിവയുടെ ചിലവും വര്‍ദ്ധിച്ചിട്ടുണ്ട്.

യൂറോയെ പിടിച്ചുനിര്‍ത്താന്‍ കോടിക്കണക്കിന് രൂപ യൂറോപ്യന്‍ യൂണിയനില്‍ നിക്ഷേപിക്കാന്‍ ഇംഗ്ലണ്ടും മറ്റ് യൂറോപ്യന്‍ സമ്പന്നരാജ്യങ്ങളും തീരുമാനിച്ച സാഹചര്യത്തിലാണ് ബ്രിട്ടണിലെ നാണയപ്പെരുപ്പം വര്‍ദ്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. യൂറോപ്യന്‍ യൂണിയനിലെ മിക്കവാറും രാജ്യങ്ങളും ഇപ്പോള്‍ കടുത്ത സാമ്പത്തികമാന്ദ്യത്തെ നേരിടുകയാണ്. അതിനോടൊപ്പമാണ് ബ്രിട്ടണിലെ നാണയപ്പെരുപ്പത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത് എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതെന്ന് ദേശീയ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.