രാജ്യന്തര വിപണിയിലെയും ബ്രിട്ടനിലെയും എണ്ണവില കഴിഞ്ഞ ഒന്‍പത് മാസത്തെ വിലയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വില വര്‍ദ്ധന യൂറോപ്പിലെ പല രാജ്യങ്ങള്‍ക്കും ഭീഷണിയാകും എന്നതില്‍ ഒരു സംശയവുമില്ല. ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കും ഇറാന്‍ എണ്ണ നല്‍കാത്തതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനക്കുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്. ബ്രെന്‍റ് ക്രൂഡിണെ പിന്താങ്ങുന്നതിനായുള്ള ചൈനയുടെ ശ്രമങ്ങളാണ് ഇപ്പോള്‍ വിലകയറ്റത്തില്‍ കാര്യങ്ങളെ കൊണ്ടെത്തിച്ചത് എന്നും ആരോപണമുണ്ട്. കഴിഞ്ഞ മേയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായ 121.5 ഡോളര്‍ ആണ് ഇപ്പോഴത്തെ വില വര്‍ദ്ധനവ് 1.52 ഡോളര്‍.
ന്യൂക്ലിയര്‍ പദ്ധതിയിലെ പ്രശ്നങ്ങളുടെ പേരിലാണ് ഇറാന്‍ ബ്രിട്ടനും ഫ്രാന്‍സിനും എണ്ണ കൊടുക്കാതെയായത്. ഇത് മുന്‍പ് ഒരു ദിവസം അറുപതിനായിരം ബാരല്‍ എണ്ണ ആയിരുന്നു ഇറാനില്‍ നിന്നും വാങ്ങിയിരുന്നത്. ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കും എന്ന് തന്നെയാണ് കണക്കാക്കപെടുന്നത്. ജൂലായ് ഒന്ന് മുതല്‍ ഇവരെക്കൂടാതെ ഇറ്റലി, സ്പെയിന്‍, ഗ്രീസ് എന്നിവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും എന്നാണു സൂചനകള്‍. ഇറാനിലെ ഓരോ എട്ടു ബാരലിലെയും ഒന്ന് എന്ന നിലയില്‍ വാങ്ങിയിരുന്നവരാണ് ഇറ്റലിയും സ്പെയിനും. ഗ്രീസ് 108 ബില്ല്യന്‍ പൌണ്ട് ഇറാന്റെ പ്രശ്നത്തിന് ജാമ്യത്തിനായി കെട്ടി വച്ചിട്ടുണ്ട്. എണ്ണവില ബാരലിന് 150 ഡോളര്‍ വരെ വരാം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇറാനിന്റെ ന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ശ്രമിച്ചതാണ് ഈ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായത്. ന്യൂക്ലിയ ആയുധങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കുന്നത് ഈ രാജ്യങ്ങള്‍ ശ്രമിക്കുകയുണ്ടായി. ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ സഹായിക്കുന്നത് സുഡാനും ലിബിയയുമാണ്. മാത്രവുമല്ല പിന്തുണക്കാന്‍ സിറിയയും രംഗത്ത് എത്തിയിട്ടുണ്ട്. ചൈനയിലെ ബാങ്കുകളിലെ പ്രശ്നങ്ങള്‍ ആണ് വില ഉയര്‍ത്തുവാന്‍ കാരണമായി പലരും പറയുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെയും ദാരിദ്രത്തിന്റെയും വക്കത്തു നില്‍ക്കുന്ന ചില രാജ്യങ്ങള്‍ ഇതോടെ തകരും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
എണ്ണവില വര്‍ദ്ധനവ് ബ്രിട്ടനെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. ഇപ്പോഴത്തെ വര്‍ദ്ധനവ് യൂറോസോണ്‍ പ്രതിസന്ധി അതിരൂക്ഷമാക്കിയതിനെ തുടര്‍ന്നു അവശ്യ സാധനങ്ങളുടെ വിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്തര്‍ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം വിലക്കയറ്റം മൂലം പൊരുതി മുട്ടിയ ജനതയ്ക്ക് ഇതൊരു ഇരുട്ടടി തന്നെയായി മാറിയിരിക്കുകയാണ്. വിപണിയില്‍ പണമൊഴുക്ക് വര്‍ധിപ്പിക്കാനുള്ള ചൈനയുടെ തീരുമാനവും യൂറോപ്പിലെ എണ്ണവില ഉയരാനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല