1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2015

സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ വഴി സെക്‌സ് വീഡിയോ ക്ലിപ്പുകള്‍ വിതരണം ചെയ്യുന്ന വന്‍ സംഘത്തിലെ മുഖ്യകണ്ണിയെ ബങ്കളൂരുവില്‍ സിബിഐ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ കൗശിക് സത്യപാല്‍ കൂനോര്‍ എന്ന യുവാവാണ് ബങ്കളുരുവില്‍ പിടിയിലായത്.

ഇയാളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നായി നാന്നൂറിലധികം പോണ്‍ വീഡിയോ ക്ലിപ്പുകളും സിബിഐ സംഘം കണ്ടെടുത്തു. ഇവയില്‍ ഭൂരിഭാഗവും ബലാത്സംഗം ഉളപ്പെടെയുള്ള ലൈംഗിക ചൂഷണം വ്യക്തമാക്കുന്നവയാണെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

സെക്‌സ് വീഡിയോ പ്രചരിപ്പിക്കുന്ന മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് കരുതുന്നു. യുവതികളെ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത 9 കേസുകളില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഇത്തരത്തില്‍ പ്രചരിച്ച ഒരു ക്ലിപ്പ് പ്രതികളെ കണ്ടെത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇരയുടെ മുഖം മറച്ച് മലയാളി സാമൂഹിക പ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചിരുന്നു. ഷെയിം ദ റൈപ്പിസ്റ്റ് എന്ന പേരില്‍ ഒരു തരംഗമായി മാറിയ ഈ ശ്രമത്തെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.