സ്വന്തം ലേഖകന്‍: പ്രമുഖ ഹോളിവുഡ് നടന്‍ ചാര്‍ലി ഷീന്‍ മുന്‍ ബാലതാരത്തെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ആരോപണം. ഹോളിവുഡിലെ കോമഡി താരവും മുന്‍നിര നടനുമായ ചാര്‍ലി ഷീന്‍ മുന്‍ അന്തരിച്ച കോറി ഹൈം ബാലതാരമായിരുന്നപ്പോള്‍ പീഡനത്തിന് ഇരയാക്കിയതായാണ് വെളിപ്പെടുത്തല്‍. ഹൈമിന്റെ സുഹൃത്തായിരുന്ന കോറി ഫെല്‍ഡ്മാനാണ് ആരോപണവുമായി രംഗത്തെത്തിയത്.
1986 ല്‍ പുറത്തിറങ്ങിയ ലൂക്കാസ് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ 13 വയസുകാരനായ ഹൈമിനെ 19 വയസുകാരനായിരുന്ന ഷീന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് കോറിയുടെ വെളിപ്പെടുത്തലില്‍ പറയുന്നു. ലഹരിമരുന്നു നല്‍കി ഷീന്‍ അടക്കം പല താരങ്ങളും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ട്. ഹോളിവുഡില്‍ ബാലപീഡന റാക്കറ്റ് ഉണ്ടെന്നും ഫെല്‍ഡ്മാന്‍ ആരോപിച്ചു.
മുന്‍ നടന്‍ ഡോമിനിക് ബ്രാസിയയും ഷീനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുത്തഴിഞ്ഞ ജീവിത ശൈലിയുടെ ഭാഗമായി എയ്ഡ്‌സ് ബാധിതനായതായി ഷീന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. താന്‍ രോഗബാധിതനാണ് എങ്കിലും, തന്നിലൂടെ രോഗം ആര്‍ക്കും പകര്‍ന്നിട്ടില്ല എന്നും ഷീന്‍ വ്യക്തമാക്കിയിരുന്നു. നിര്‍മാതാവ് ഹാര്‍വെ വീന്‍സ്റ്റീനെതിരെ നിരവധി നടിമാര്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിനുശേഷം ഹോളിവുഡില്‍ ഇത്തരം വെളിപ്പെടുത്തലുകളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല