ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്ററില്‍ അന്തരിച്ച സോഫി ഇടിക്കുളയുടെ മൃതദേഹം ആഗസ്റ്റ് 19 ഞായറാഴ്ച മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.അന്നേദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്ക് യൂറോപ്പിന്റെയും ആഫ്രിക്കയുടെയും ഭദ്രാസന്നധിപന് ആയ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെയും വികാരി ഫാദര്‍ ടോം ജേക്കബിന്റെയും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 3 മുതല്‍ 5 വരെ ആയിരിക്കും പൊതുദര്‍ശനം നടക്കുക.
പള്ളിയുടെ വിലാസം :
Mother of God Roman Catholic Church,Greencoat Rd, Leicester LE3 6NX
അഗ്ഗസ്റ്റ് 20 തിങ്കളാഴ്ച ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം കുടുംബവീടായ ചങ്ങനാശേരി തുരുത്തിയിലെ മാറാട്ടുകുളം ശ്രേയസ് വീട്ടില്‍ എത്തിക്കും.വീട്ടിലെ അന്ത്യ ശുശ്രൂഷകള്‍ക്ക് ശേഷം ഇടവകപ്പള്ളിയായ കായംകുളം കറ്റാനത്തുള്ള സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് വലിയപള്ളിയില്‍ ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഇടുക്കി ഭദ്രാസന്നധിപന് സ്തെപനോസ് മാര്‍ ടെവോടോസിയോസിന്റെ കാര്‍മികത്വത്തില്‍ സംസ്ക്കാര ശുശ്രൂഷകള്‍ നടക്കും.
യു കേയിലുള്ള ഭര്‍ത്താവ് ജോര്‍ജ് ഇടിക്കുള മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.സൗദിയിലുള്ള മൂത്തമകന് ഷാഫിയും ദുബായിലുള്ള ഇളയമകന് ഷൈനും നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
Address of Church
St.Stephen’s Orthodox ChurchKattanam,Pallickal P OAlappuzha Dist.Kerala,India-690 503
Address of House
Sreyass
Maaraattukulam
Thuruthi Post
CHanganassey
Kottayam Dist
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല