1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2020

സ്വന്തം ലേഖകൻ: കേരളത്തിൽ ഭാഗീക സൂര്യഗ്രഹണം ദൃശ്യമായി. ഉത്തര കേരളത്തിലാണ് ഗ്രഹണം കൂടുതൽ വ്യക്തമായി കാണാൻ സാധിച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതു കൊണ്ടു തന്നെ ഈ ആകാശവിസ്മയം കാണാനുള്ള പതിവ് ആൾക്കൂട്ടം ഇക്കുറി ഒരിടത്തുമുണ്ടായില്ല.

രാവിലെ 10.05ഓടെ കേരളത്തിൽ സൂര്യഗ്രഹണം ആരംഭിച്ചു. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും മഴ മേഘങ്ങൾ ഈ ആകാശ വിസ്മയത്തെ മറച്ചു. സംസ്ഥാനത്ത് മൂന്നര മണിക്കൂറോളം സൂര്യഗ്രഹണം നീണ്ടുനിന്നു. 11.35 നും 11.40 നും ഇടയിൽ ഗ്രഹണം അതിൻ്റെ പരമ്യത്തിലെത്തി.

ഈ വർഷത്തെ ആദ്യത്തേയും, അവസാനത്തേയും സൂര്യഗ്രഹണമായിരുന്നു ഇന്നത്തേത്. സാധാരണ രീതിയിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഈ ആകാശവിസ്മയം കാണാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കാറുണ്ടെങ്കിലും കൊവിഡ് നിയന്ത്രങ്ങൾ നിലനിൽക്കുന്നതു കൊണ്ട് തന്നെ ആളും, ആരവവുമില്ലാതെയാണ് ഗ്രഹണം കടന്നു പോയത്.

അതേസമയം മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന സൂര്യഗ്രഹണം ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വ്യക്തതയോടെ കാണാനാവും. ഒമാൻ സമയം രാവിലെ 8.45 മുതൽ 11.20 വരെയാണ് ഗ്രഹണം ദൃശ്യമാകുക. ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണമാണ് കഴിഞ്ഞത്. അടുത്ത ഗ്രഹണം 28 മാസങ്ങൾക്ക് ശേഷമാണ് ഉണ്ടാകുക. സൂര്യഗ്രഹണം ഇന്ന് ഉത്തരഭാരതത്തില്‍ ദൃശ്യമാകുന്ന സാഹചര്യത്താല്‍ ക്ഷേത്രങ്ങളുടെ പൂജകളെല്ലാം നിര്‍ത്തിവച്ചു.

ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളെല്ലാം അടച്ചു. പ്രയാഗ് രാജിലെ ഹനുമദ് നികേതന്‍, അലോപി ക്ഷേത്രം എന്നിവ അടച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഇന്നലെ രാത്രി 8 മണിമുതല്‍ ഇന്ന് വൈകിട്ട് 5 മണി വരെ ക്ഷേത്രം അടച്ചിടുമെന്നാണ് അറിയിച്ചത്.‘ ഹനുമത് നികേതന്‍ ക്ഷേത്രം സൂര്യഗ്രഹണം നടക്കുന്നതിനാല്‍ ഇന്നലെ രാത്രി 8മണിക്ക് തന്നെ അടച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.