പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനും ഗ്ലാസ് പോയിന്റ് സോളാറും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റുകളില്‍ ഒന്ന് ഒമാനില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. മിറാ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടില്‍ 1021 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ തെര്‍മ്മല്‍ പ്ലാന്റാണ് നിര്‍മ്മിക്കുന്നത്. സൂര്യ പ്രകാശത്തില്‍നിന്ന് ആവി ഉണ്ടാക്കും. പിന്നീട് ഈ ആവി തെര്‍മ്മല്‍ ഇഒആറില്‍ ഉപയോഗിക്കും. ഓയില്‍ഫീല്‍ഡില്‍നിന്ന് ഓയില്‍ കുഴിച്ചെടുക്കുന്നതിനാണ് ഇഒആര്‍ ഉപയോഗിക്കുന്നത്.
മിറ പൂര്‍ത്തിയാകുകയാണെങ്കില്‍ ലോകത്തിലെ ഒരു സോളാര്‍ ഔട്ട്പുട്ടും പിന്നീട് ഇതിന്റെ അത്രയും ശേഷിയുള്ളതാവില്ല. പ്രതിവര്‍ഷം 5.6 ട്രില്യണ്‍ ബ്രിട്ടീഷ് തെര്‍മ്മല്‍ യൂണിറ്റ് നാച്ചുറല്‍ ഗ്യാസ് ലാഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തലുകള്‍. പ്രതിവര്‍ഷം 300,000 ടണ്‍ കാര്‍ബന്‍ എമിഷന്‍ കുറയ്ക്കുന്നതിനും ഈ പ്ലാന്റ് സഹായിക്കും. 2015ല്‍ നിര്‍മ്മാണം ആരംഭിച്ച് 2017 ആകുമ്പോഴേക്കും സൂര്യപ്രകാശത്തില്‍നിന്ന് ആവി ഉണ്ടാക്കാന്‍ പരുവത്തില്‍ എത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല