ഒരിക്കലും ചിലവാക്കാന്‍ പറ്റാത്ത മില്ല്യണ്‍ പൌണ്ടിന്റെ കറന്‍സി വിറ്റുപോയത് അതിശയിപ്പിക്കുന്ന വിലയില്‍. 69000 പൌണ്ടിനാണ് ഈ കറന്‍സി ലേലത്തില്‍ പോയത്. 1948ല്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുവാനാണ് 300 മില്ല്യണിന്റെ പാക്കേജായി ഇത്തരം കറന്‍സികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇറക്കിയത്. അതില്‍ കേവലം ഒമ്പതെണ്ണം മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. അവ മുമ്പ് ബ്രിട്ടീഷ്-അമേരിക്കന്‍ ട്രഷറി സെക്രട്ടറിമാര്‍ക്ക് കൈമാറിയിരുന്നു. ഇപ്പോള്‍ വിറ്റുപോയ കറന്‍സിയുടെ നമ്പറാകട്ടെ ആരെയും മോഹിപ്പിക്കുന്ന 007 എന്നുള്ളതും.
അന്നത്തെ കലക്ടര്‍ ആണിത് മാര്‍ക്കറ്റില്‍ ഇറക്കിയത്.25000 പൌണ്ടില്‍ തുടങ്ങുന്ന വ്യത്യസ്ത മൂല്യമുള്ള നോട്ടുകളാണ് അന്നിറക്കിയിരുന്നത്. ബാങ്ക് ഓഫ് ഇംഗ്ളണ്ട് ട്രഷറിയുടെ കയ്യില്‍ നിന്ന് ഈ കറന്‍സികള്‍ മേടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അതിന്റെ മുഖവിലയ്ക്കനുസരിച്ചായിരുന്നില്ല വിളിച്ചെടുക്കല്‍ ആരംഭിച്ചത്. അപൂര്‍വ്വ കറന്‍സി സ്വന്തമാക്കാനുള്ള ആവേശമായിരുന്നു അവിടെ കണ്ടത്. 1948 ആഗസ്റ് 30 ന് അച്ചടിച്ചിരിക്കുന്ന മില്ലയണ്‍ പൌണ്ട് നോട്ടിന്റെ നമ്പര്‍ ഉ 000007 എന്നാണ്.ബാങ്ക് ഓഫ് ഇംഗ്ളണ്ട് എന്ന് വാട്ടര്‍ മാര്‍ക്ക് ചെയ്തിട്ടുള്ള നോട്ടില്‍ 7, 8 എന്നീ നമ്പറുകളുള്ളവ മാത്രമേ ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുന്നത്. അറ്റുള്ളവയ്ക്ക് നിയമ പ്രശ്നങ്ങളുള്ളതിനാല്‍ ലേലത്തില്‍ വെയ്ക്കാന്‍ കഴിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല