ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കുന്നത് താങ്ങാനാകാത്തതിനാല്‍ ഒഴിഞ്ഞ വയറുമായാണ് ഇപ്പോള്‍ ബ്രിട്ടന്‍ പട്ടാളക്കാര്‍ പരിശീലനം നടത്തുന്നത്. ഇതിലും ഭേദം അഫ്ഗാനിസ്ഥാനായിരുന്നെന്നു ഒരു പട്ടാളക്കാരന്‍ ഇതിനിടയില്‍ അഭിപ്രായപ്പെട്ടത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. ഇതിലും മികച്ചതും സൌജന്യവുമായിരുന്നു അവിടുത്തെ ഭക്ഷണം എന്നായിരുന്നു ആ വിവാദപരമായ പരാമര്‍ശം. അഞ്ചിലൊരു പട്ടാളക്കാരനെങ്കിലും ദിവസം ഒരു നേരമെങ്കിലും പട്ടിണികിടക്കുന്നുണ്ട് എന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ അതിര്ത്തികാക്കുന്നവര്‍ കാക്കുന്നത് ജനങ്ങളെയാണോ എന്ന സംശയത്തിനും രാജ്യത്തെ കാക്കുന്നവരുടെ സ്ഥിതി ഇതാണെങ്കില്‍ ജനങ്ങളുടേത് എങ്ങിനെ ആകും എന്നാ സംശയത്തിനും ഇടയിലാണ് പലരും ഇന്ന്. ഈ അവസ്ഥ നേരിട്ട് പ്രധാനമന്ത്രിയെ ബോധിപ്പിക്കുമെന്ന് മേജര്‍ ജനറല്‍ പാട്രിക് കോര്ടിംഗ്ലീ അറിയിച്ചു. ആദ്യ ഗള്‍ഫ് യുദ്ധത്തില്‍ സദാം ഹുസൈനെതിരെ വിജയം നേടിത്തന്ന പട്ടാളക്കാരനാണ് ഇദ്ദേഹം. എണ്‍പത്തിമൂന്നു ശതമാനം പട്ടാളക്കാരാണ് ഇപ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ തൃപ്തിപ്പെടുന്നത്,
രാജ്യം സാമ്പത്തികപ്രതിസന്ധിയില്‍ ഉഴറുംമ്പോള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പട്ടാളക്കാരും ഇറങ്ങിയിരിക്കുന്നത് ആശാവഹമാണ്. ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഒരു നേരത്തെ ആഹാരം വേണ്ടന്നു വക്കുകയാണ് പലരും. പട്ടാളക്കാരുടെ പരിശീലനത്തിന് ചെലവ് വരുന്നത് 17265പൗണ്ടായി ഉയര്‍ന്നതാണ് ഈ ചെലവ് ചുരുക്കലിന് കാരണം എന്നും വാര്‍ത്തകള്‍ ഉണ്ട്. ആദ്യ പരിശീലന ഘട്ടത്തിന് ശേഷം ലഭിക്കുന്ന ചെറിയ ശമ്പളം ആഹാരത്തിനായി ചിലവാക്കുവാനേ ഉണ്ടാകുകയുള്ളൂ. ഇവരില്‍ നാല്പത്താറു ശതമാനം ആളുകളും പണം ലാഭിക്കുന്നതിനായി ഭക്ഷണം വേണ്ടെന്നു വയ്ക്കുകയാണിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല