സൊമാലിയയില്‍ അജ്ഞാത തോക്കുധാരികള്‍ പത്രപ്രവര്‍ത്തകനെ വധിച്ചു. ഖല്‍ക്കായൊ നഗരത്തില്‍ അലി അഹമ്മദ് അബ്ദി എന്ന റേഡിയൊ പത്രപ്രവര്‍ത്തകനെ മുഖംമൂടി ധരിച്ചെത്തിയവര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
രാജ്യത്ത് ഈ വര്‍ഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ പത്രപ്രവര്‍ത്തകനാണ് ഇദ്ദേഹം. 2007നു ശേഷം 30 പത്രപ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. ലോകത്തിലെ ഏറ്റവും അപകടകരമായ പത്രപ്രവര്‍ത്തന മേഖലയാണ് സൊമാലിയ.
വംശീയ ഏറ്റുമുട്ടലുകള്‍ ശക്തമായ ഇവിടെ ശക്തമായ ഭരണസംവിധാനം ഇല്ലാത്തതാണ് ആക്രമണങ്ങള്‍ക്കു പ്രധാന കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല