അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സൊമാലിയന്‍ തീവ്രവാദികളായ അല്‍ ഷബാബ് യുഎസിലെയും യുകെയിലെയും ക്യാനഡയിലെയും ഷോപ്പിംഗ് മാളുകള്‍ ആക്രമിക്കണമെന്ന ആഹ്വാനവുമായി വീഡിയോ പുറത്തിറക്കി. ലോകത്തിലെ മുസ്ലീംങ്ങളോടാണ് അല്‍ ഷബാബിന്റെ ആഹ്വാനം. കെനിയയിലെ വെസ്റ്റഗേറ്റ് മാളില്‍ 2013ല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയില്‍ ആക്രമണം നടത്തനാണ് അല്‍ ഷബാബ് ആഹ്വാനം ചെയ്തിരിക്കുന്നത്.
നൈറോബിയിലെ വെസ്റ്റ്‌ഗേറ്റ് മാളില്‍ നടത്തിയ ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മുഖംമൂടി ധരിച്ച വ്യക്തിയാണ് അല്‍ ഷബാബിന് വേണ്ടി സംസാരിച്ചത്. മൂന്ന് മാളുകളുടെ പേരുകളാണ് തീവ്രവാദികള്‍ എടുത്തു പറഞ്ഞത്. യുഎസിലെ മിനെപൊളീസിലുള്ള മാള്‍ ഓഫ് അമേരിക്ക, ക്യാനഡയിലെ വെസ്റ്റ് എഡ്‌മെന്‍ടന്‍ മാള്‍, ഇംഗ്ലണ്ട് സ്ട്രാറ്റ്‌ഫോര്‍ഡിലുള്ള വെസ്റ്റ്ഫീല്‍ഡ് എന്നീ മാളുകള്‍ മുസ്ലീംങ്ങള്‍ ആക്രമിക്കണമെന്നാണ് വീഡിയോയിലെ തീവ്രവാദി ആവശ്യപ്പെട്ടിരിക്കുന്നത്.
തീവ്രവാദികള്‍ ആക്രമണ ആഹ്വാനം നടത്തിയിരിക്കുന്ന സാഹചര്യത്തില്‍ മാളുകള്‍ക്കും മറ്റും സുരക്ഷ കര്‍ശനമാക്കുകയും നിരീക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടെന്ന നിലപാടിലാണ് യുഎസ് പൊലീസ്. സംശയമുണ്ടെങ്കിലും അപകടം ഒഴിവാക്കാന്‍ അവര്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
എന്തിനാണ് ആക്രമണം നടത്തുന്നത് എന്നോ, എന്നാണ് ആക്രമണം നടത്തുന്നത് എന്നോ അല്‍ ഷബാബിന്റെ വീഡിയോയില്‍ പറയുന്നില്ല. കെനിയയിലെ നെയ്‌റോബിയില്‍ വെസ്റ്റ്‌ഗേറ്റ് മാളില്‍ ആളുകളെ ബന്ദികളാക്കി നടത്തിയ വെടിവെയ്പ്പാണ് അടുത്തിടയ്ക്ക് അല്‍ ഷബാബ് നടത്തിയ ക്രൂരമായ ആക്രമണം. ആളുകളെ തട്ടിക്കൊണ്ട് പോകലും കപ്പലുകളും മറ്റും കൊള്ളയടിക്കലും ഇവരുടെ ഇടക്കാല പ്രവര്‍ത്തികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല