സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ മോചിപ്പിച്ച ആറ് ഇന്ത്യന്‍ നാവികരും ഡല്‍ഹിയില്‍ തിരിച്ചെത്തി. എം വി സൂയിസ് എന്ന ഈജിപ്ഷ്യന്‍ ചരക്കു കപ്പലിലെ നാവികരാണ് തിരിച്ചെത്തിയത്.
ആറ് ഇന്ത്യക്കാരും നാല് പാകിസ്ഥാന്‍കാരും 11 ഈജിപ്തുകാരും ഒരു ശ്രീലങ്കക്കാരനുമായിരുന്നു കപ്പലിലെ അംഗങ്ങള്‍. പാക് സന്നദ്ധ സംഘടന അന്‍സാര്‍ ബര്‍ണി കഴിഞ്ഞ ആഴ്ച 2.1 ലക്ഷം ഡോളര്‍ മോചന ദ്രവ്യം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന് കടല്‍ കൊള്ളക്കാര്‍ തയാറായത്.
പത്തുമാസത്തോളമായി സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ പിടിയിലായിരുന്ന നാവികര്‍ പാകിസ്ഥാനിലെ കറാച്ചി തുറമുഖത്താണ് വ്യാഴാഴ്ച എത്തിയത്. ഇന്ധനം തീര്‍ന്ന് മുങ്ങിത്തുടങ്ങിയ കപ്പലിലെ ജീവനക്കാരെ പി എന്‍ എസ് സുല്‍ഫിക്കര്‍ എന്ന പാകിസ്ഥാന് പടക്കപ്പലാണ് കറാച്ചിയിലെത്തിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥനായ സുഹൈല്‍ ഇസാസ് ഖാന് കറാച്ചിയിലെത്തിയാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. വെള്ളിയാഴ്ച രാവിലെ പ്രത്യേകവിമാനത്തില്‍ ഇവര്‍ ന്യൂഡല്‍ഹിയിലെത്തി.
നാവികരുടെ മോചനം സാധ്യമാക്കിയതിനു പാക്കിസ്ഥാനെ ഇന്ത്യ അനുമോദനം അറിയിച്ചു. പാക് നാവിക സേനയുടെ അവസരോചിതമായ ഇടപെടലിനെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പ്രസ്താവനയില്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല