സ്വന്തം ലേഖകന്‍: മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ എന്‍ഡിഎയിലെ ചിലര്‍ ആഗ്രഹിക്കുന്നില്ല; പ്രധാനമന്ത്രിയ്‌ക്കെതിരെ ഒളിയമ്പെയ്ത് കേന്ദ്രമന്ത്രി. എന്‍ഡിഎ ഘടകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)യുടെ മന്ത്രിയായ ഉപേന്ദ്ര കുശ്വാഹയയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.
ബിഹാറിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് പ്രസ്താവന. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ഉപേന്ദ്ര കുശ്വാഹ എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
ഇതോടെ ചെറുപാര്‍ട്ടികളായ ആര്‍എല്‍എസ്പിക്കും, രാംവിലാസ് പസ്വാന്റെ എല്‍ജെപിക്കും നിലവിലെ സീറ്റുകളില്‍ കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കുശ്വാഹയുടെ ഒളിയമ്പെന്നാണ് സൂചന. നേരത്തെ ജെഡിയു അംഗവും നിതീഷ്‌കുമാറിന്റെ അടുത്ത അനുയായിയുമായിരുന്ന കുശ്വാഹ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് പാര്‍ട്ടി വിട്ട് ആര്‍എല്‍എസ്പി എന്ന പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല