സ്വന്തം ലേഖകന്‍: മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. കമല്‍ തന്നെ കഥയും തിരക്കഥയും ഒരുക്കിയ മഹാനദി (1994) എന്ന സിനിമയുടെ കഥ ജീവിതത്തിലെ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് എന്നു പറഞ്ഞായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
നായകന്റെ മകളെ വേശ്യവൃത്തിക്കായി തട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ മഹാനദി നിരവധി പുര്‌സകാരങ്ങളും നേടി. തമിഴിലെ മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് അംഗീകാരമാണ് മഹാനദി ദേശീയ പുരസ്‌കാര വേദിയില്‍ നേടിയത്. മഹാനദിയിലേക്ക് തന്നെ നയിച്ചത് യഥാര്‍ത്ഥ ജീവിതത്തിലുണ്ടായ ഒരു സംഭവമാണെന്ന് കമല്‍ പറയുന്നു.
‘ഞാന്‍ ഇതെക്കുറിച്ച് ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ ഇതു മനസ്സിലാകാനുള്ള പക്വതയായെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ വീട്ടിലെ ജോലിക്കാര്‍ ഒരിക്കല്‍ എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു. അവളെ കടത്തി പണം തട്ടാനായിരുന്നു അവരുടെ ഉദ്ദേശം. പക്ഷെ അവരുടെ ഗൂഢാലോചന ഞാന്‍ കണ്ടുപിടിച്ചു. ദേഷ്യം വന്ന ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അവരെ കൊല്ലാന്‍ പോലും തയ്യാറായിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം ഒരു കഥ എഴുതാന്‍ ഞാന്‍ ഇരുന്നപ്പോള്‍ ഈ സംഭവത്തിന്റെ ആഘാതം എഴുത്തിലും പ്രതിഫലിച്ചു,’ കമല്‍ പറഞ്ഞു.
‘ഒരു മാസം പിന്നിട്ടിട്ടും സംഭവത്തിന്റെ ആഘാതം വിട്ടുപോയില്ല. അങ്ങനെയാണ് എഴുതാനിരുന്നപ്പോള്‍ ഈ സംഭവം സിനിമയാക്കാമെന്നു കരുതിയത്. എന്റെ ഭയമായിരിക്കും ഇങ്ങനെയൊരു തിരക്കഥയിലേക്ക് നയിച്ചത്,’ കമല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരാണ് ഈ ജോലിക്കാരെന്നോ അവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചെന്നോ താരം വെളിപ്പെടുത്തിയില്ല. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ തിരക്കുള്ള നായികയാണ് ശ്രുതി ഹാസന്‍ ഇന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല