സ്വന്തം ലേഖകന്‍: മുന്‍ ലോക്‌സഭ സ്പീക്കറും സിപിഐഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. ഇന്ന് രാവിലെ 8.15 ഓടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി.
40 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം സുഖപ്പെട്ടതിനെ തുടര്‍ന്നു വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തിയ അദ്ദേഹം ശനിയാഴ്ച മുതല്‍ ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണു കഴിഞ്ഞിരുന്നത്. പത്തുതവണ ലോക്‌സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി.
2004 മുതല്‍ 2009 വരെയുള്ള മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹം സ്പീക്കറായിരുന്നത്. 2008ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇന്ത്യയുഎസ് ആണവ കറാറിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാരിനോടുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല