1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2012

തങ്ങളുടെ ജീവിതത്തിലെ പ്രകാശം നഷ്ട്ടപ്പെട്ടിരിക്കുന്നതായാണ് കൊല്ലപെട്ട കൊളാര്‍ ദമ്പതികളുടെ മക്കളായ മിഖേല കിര്‍വിനും ടാസ് കൊളാരും ഈ ദുരന്തത്തെ പറ്റി പറയുന്നത്. ആരെയും വേദനിപ്പിക്കാത്ത പ്രകൃതക്കാരായിരുന്നു ഇരുവരും എന്ന് മകളായ മിഷല്‍ ഓര്‍മ്മിക്കുന്നു. ഇതേ പറ്റി സംസാരിക്കുവാന്‍ ശ്രമിച്ചപ്പോഴെല്ലാം മിഷല്‍ (39) വിതുമ്പിപ്പോയി തന്റെ സഹോദരനായ ടാസിന്റെ (32) കൈകളില്‍ മുറുക്കിപ്പിടിക്കുന്നത് കാണാമായിരുന്നു. ഇന്ത്യന്‍ വംശജനായ അവതാര്‍ കൊളാരിന്റെയും(62) ഭാര്യ കരോള്‍ കൊളാരിന്റെയും(58) മൃതദേഹം ബുധനാഴ്ച്ചയാണ് പോലീസ് ഡിക്ടടീവ് കോണ്‍സ്റ്റബിള്‍ ആയ മകന്‍ ജേസന്‍ കണ്ടെത്തിയത്.

ബര്‍മിംഗ്ഹാം ഹാന്‍ഡ്സ് വര്‍ത് വുഡിലെ സ്വവസതിയില്‍ വച്ചാണ് ഇരുവരും കൊലപാതകികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകികളെ കണ്ടുപിടിക്കുവാനുള്ള സഹായം അഭ്യര്‍ത്ഥിക്കുവാന്‍ വന്നപ്പോഴാണ് മിഖേല വിതുമ്പിയത് . തന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും കാരുണ്യമുള്ളവരായിരുന്നു ഇരുവരും എന്നും എല്ലാവരെയും ഇതു സമയവും സഹായിക്കുമായിരുന്നു എന്നും മിഖേല ഓര്‍ത്തു. തനിക്കും ജേസനും ടാസിനും മേരിക്കും സ്നേഹസമ്പന്നരായ മാതാപിതാക്കളായിരുന്നു അവര്‍ എട്ടു കുട്ടികളുടെ പ്രിയപ്പെട്ട മുത്തശ്ശിയും മുത്തശ്ശനും ആയിരുന്നു അവര്‍.

എല്ലാ വെള്ളിയാഴ്ച്ചയും തങ്ങള്‍ എല്ലാവരും ഒത്തുകൂടുമായിരുന്നു. അമ്മ കുട്ടികളുടെ കൂടെ ബിന്ഗോയും ചീട്ടും കുട്ടികളുടെ കൂടെ കളിക്കും. ജയിക്കുന്നവര്‍ക്ക് മിഠായി സമ്മാനമായി നല്‍കുമായിരുന്നു. തങ്ങളുടെ പേരക്കുട്ടികളുടെ സ്കൂളില്‍ തന്നെയായിരുന്നു അമ്മ ജോലി ചെയ്തിരുന്നത് അവിടുത്തെ കുട്ടികളുടെ പ്രിയപ്പെട്ട മുത്തശ്ശി കാള്‍ എന്നാണു അവര്‍ അറിയപ്പെട്ടിരുന്നത്. കുട്ടികള്‍ വളരെ അധികം അവരെ സ്നേഹിച്ചിരുന്നു . ഇതിനേക്കാള്‍ ഗാഡമായി ഒരു കുടുംബത്തിനും അടുക്കുവാന്‍ സാധിക്കില്ല. ഈ കൊലപാതകം രണ്ടു പേരുടെ ജീവനല്ല എടുത്തത്‌ മറിച്ച് 16 പേരുടെ ജീവനാണ് കൊണ്ടുപോയത്‌ മിഖേല പറഞ്ഞു.

കുട്ടികളോട് എങ്ങിനെയാണ് ഇനി മുത്തശ്ശിയെയും മുത്തശ്ശനെയും കാണാന്‍ സാധിക്കില്ല എന്ന് പറഞ്ഞു മനസിലാക്കുക? എവിടെ തുടങ്ങുമെന്ന് എനിക്കറിയില്ല. ടാസ് പറയുന്നു. കൊലപാതകം എങ്ങിനെ നടന്നു എന്നതിന് കണ്ടെത്തിയ ഒരു സാധ്യത ഇങ്ങനെയാണ് ഈ പ്രദേശത്ത് സജീവമായിരുന്ന സ്വര്‍ണ്ണകവര്‍ച്ചക്കാര്‍ക്ക്‌ ഈ കുടുംബം ഒരു ശല്യമായിരുന്നു. മകനായ ഡിക്ടടീവ് ജേസന്‍ പലരുടെയും ഉറക്കം കെടുത്തിയിരുന്നു. എന്നാല്‍ ഇത് വരേയ്ക്കും ആ രീതിയിലുള്ള ഒരു തെളിവും ലഭിച്ചിട്ടില്ല എന്ന് കേസന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.